പെറ്റിയടിപ്പിച്ച് ജനങ്ങളെ പിഴിയാന്‍ അവര്‍ വരുന്നു; കൂടുതല്‍ പിടിച്ചാല്‍ കൂടുതല്‍ ലാഭം, കാമറ വച്ചുള്ള പണി ഉടന്‍

പെറ്റിയടിപ്പിച്ച് ജനങ്ങളെ പിഴിയാന്‍ അവര്‍ വരുന്നു; കൂടുതല്‍ പിടിച്ചാല്‍ കൂടുതല്‍ ലാഭം, കാമറ വച്ചുള്ള പണി ഉടന്‍

തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ സ്ഥാപിക്കുന്ന സ്വകാര്യ, പൊതുമേഖലാ ഏജന്‍സികള്‍ സ്വകാര്യ വാഹനങ്ങളിലും കാമറ ഘടിപ്പിച്ച് നിരീക്ഷണം നടത്തും. കാമറയുള്ള സ്ഥലം അറിയാവുന്നതിനാല്‍ അവിടെ മാത്രം നിയമ ലംഘനം ഒഴിവാക്കുന്നവരെ കുടുക്കാനാണ് വാഹനങ്ങളില്‍ കാമറ വച്ചുള്ള കെണി ഒരുക്കുന്നത്.

വളവുകളിലും തിരിവുകളിലും മറ്റും പൊലീസ് ചാടിവീണ് വാഹനം തടയുന്നതൊഴിവാക്കാനാണ് 'ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം' എന്ന പേരിലുള്ള നിരീക്ഷണസംവിധാനം ഒരുക്കുന്നതെന്ന് പൊലീസ് പറയുന്നു. പിഴയായി ഈടാക്കുന്ന തുകയില്‍ 80ശതമാനവും കാമറയ്ക്കും വാഹനത്തിനും പണം മുടക്കിയ ഏജന്‍സികള്‍ക്കുമാണ് ലഭിക്കുക.

പരമാവധി പിഴ ചുമത്തി ലാഭം കൂട്ടാനായിരിക്കും അവര്‍ ശ്രമിക്കുക. ഇതോടെ പിഴയടച്ച് വാഹന ഉടമകളുടെ നടുവൊടിയും. അമിതവേഗത, സീറ്റ്‌ബെല്‍റ്റ്- ഹെല്‍മെറ്റില്ലാത്ത യാത്ര, മൊബൈല്‍ സംസാരം, ഇരുചക്രവാഹനങ്ങളില്‍ മൂന്നു പേരുടെ യാത്ര, അപകടകരമായ ഡ്രൈവിംങ്, അനധികൃത പാര്‍ക്കിംങ് എന്നിവയെല്ലാം കാമറ കണ്ടെത്തും.

ഡി.ജി.പി അനില്‍കാന്തിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് ഡിജിറ്റല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇപ്പോഴത്തെ വരുമാനം കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്. കാമറ, നിരീക്ഷണ വാഹനം എന്നിവയുടെ അറ്റകുറ്റപ്പണി നടത്തേണ്ടതും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങളെത്തിക്കാനുള്ള കണക്ടിവിറ്റിയൊരുക്കേണ്ടതും ഏജന്‍സികളാണ്.

1068കാമറകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക.''പൊലീസിന്റേതല്ലാത്ത വാഹനങ്ങളിലും കാമറ ഘടിപ്പിക്കും. പല ഇടങ്ങളിലായി മാറിമാറി നിരീക്ഷണം നടത്തും. ഇതിനുള്ള ചെലവ് ഏജന്‍സികള്‍ വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.