മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണിയിലെ അമിത ശബ്ദത്തിനെതിരേ രാജ് താക്കറെയുടെ എംഎന്‍എസ്; പള്ളികള്‍ക്ക് മുന്നില്‍ പ്രതിഷേധം

മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണിയിലെ അമിത ശബ്ദത്തിനെതിരേ രാജ് താക്കറെയുടെ എംഎന്‍എസ്; പള്ളികള്‍ക്ക് മുന്നില്‍ പ്രതിഷേധം

മുംബൈ: മുസ്ലീം പള്ളികളിലെ അമിത ശബ്ദത്തിലുള്ള ഉച്ച ഭാഷിണികള്‍ക്കെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് താക്കറെ. ഇന്ന് പുലര്‍ച്ചെ സുബഹി നിസ്‌ക്കാരത്തിനായി ബാങ്ക് വിളിച്ചപ്പോള്‍ പള്ളികള്‍ക്ക് മുമ്പില്‍ മുന്നില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ചൊല്ലിയാണ് എംഎന്‍എസ് പ്രതിഷേധിച്ചത്.

കൂടുതല്‍ സ്ഥലങ്ങളില്‍ എംഎന്‍എസ് പ്രതിഷേധമുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. അവധിയില്‍ പോയ എല്ലാ പോലീസുകാരേയും തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം റിസര്‍വ് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

നാസികില്‍ 27 എംഎന്‍എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലും താനെയിലും ഇത്തരത്തില്‍ സംഘര്‍ഷ ശ്രമങ്ങളുണ്ടായി. ഔറംഗാബാദിലെ കഴിഞ്ഞ ദിവസത്തെ റാലിയില്‍ പ്രകോപനകരമായി പ്രസംഗിച്ചതിന് രാജ് താക്കറെക്കെതിരെ പോലീസ് കേസെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.