പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം വിവാദമായതോടെ രാഹുല്‍ റിസോര്‍ട്ടിലേക്ക് മാറി; കോണ്‍ഗ്രസിനുള്ളിലും അതൃപ്തി

പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം വിവാദമായതോടെ രാഹുല്‍ റിസോര്‍ട്ടിലേക്ക് മാറി; കോണ്‍ഗ്രസിനുള്ളിലും അതൃപ്തി

കാഠ്മണ്ഡു: രാഹുല്‍ ഗാന്ധിയുടെ നിശാ ക്ലബിലെ സന്ദര്‍ശനം ബിജെപിക്ക് വിവാദമാക്കിയതിന് പിന്നാലെ അദേഹം റിസോര്‍ട്ടിലേക്ക് മാറി. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാക്ലബില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയതാണ് ബിജെപി വിവാദമാക്കിയത്. രാഹുലിന്റെ അടിക്കടിയുള്ള വിദേശ യാത്രയ്‌ക്കെതിരേ കോണ്‍ഗ്രസിലും അതൃപ്തി ഉയര്‍ന്നിട്ടുണ്ട്.

സുഹൃത്തായ മാധ്യമ പ്രവര്‍ത്തകയുടെ വിവാഹത്തില്‍ പങ്കെടുക്കാനായിട്ടായിരുന്നു വയനാട് എംപിയുടെ നേപ്പാള്‍ യാത്ര. പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം മതിയാക്കി രാഹുല്‍ ഗാന്ധി കാഠ്മണ്ഡു താഴ്വരയിലെ റിസോര്‍ട്ടിലേക്കാണ് മാറിയത്.

രാഹുലിനൊപ്പം നിശാ ക്ലബ്ബില്‍ കണ്ട സ്ത്രീ നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹൗ യാങ്കിയാണെന്നായിരുന്നു ചിലരുടെ ആരോപണം. എന്നാല്‍ ഈ വാദത്തിന് അടിസ്ഥാനമില്ലെന്നും ഒപ്പമുള്ളയാള്‍ വധുവിന്റെ ബന്ധുവായിരിക്കാമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സന്ദര്‍ശനം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിവാദമായതോടെ രാഹുലിന്റെ സുരക്ഷ നേപ്പാള്‍ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വിവാഹ റിസ്പഷ്ന്‍ ഉള്ളതിനാല്‍ അന്നു വരെ രാഹുല്‍ കാഠ്മണ്ഡുവില്‍ തുടരുമെന്നാണ് സൂചന. മ്യാന്‍മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളാണ് സുമ്നിമ. ന്യൂഡല്‍ഹിയിലെ സിഎന്‍എന്‍ മുന്‍ ലേഖികയായിരുന്നു സുമ്നിമ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.