വിമാനത്താവളത്തില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായമായി ദുബായ് പോലീസ്

വിമാനത്താവളത്തില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായമായി ദുബായ് പോലീസ്

ദുബായ്: വിമാനത്താവളത്തില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായം നല്‍കി ദുബായ് പോലീസ്. സൗദി അറേബ്യയില്‍ നിന്ന് മൂന്ന് മക്കളോടൊപ്പം ദുബായ് വഴി എതോപ്യയിലേക്കുളള യാത്രയിലായിരുന്നു ഇവർ. ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ തന്നെ ദുബായ് പോലീസിന്‍റേയും ആംബുലസ് ടീമിന്‍റേയും സഹായത്തോടെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ലത്തീഫ കുട്ടികളുടെ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്.

എമിറേറ്റ്സ് എയർലൈന്‍സ് ജീവനക്കാരുടെ നേതൃത്വത്തില്‍ ഇവരുടെ മൂന്ന് കുട്ടികളെയും വിമാനത്താവളത്തിലെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. എതോപ്യയിലേക്കുളള തുടർ യാത്രാ സൗകര്യവും അധികൃതർ ഒരുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.