മ്യൂസിയം ഓഫ് ഫ്യൂച്ചർ ബ്രാന്‍ഡ് ചെയ്ത വിമാനങ്ങള്‍ ഇന്ന് മുതല്‍ പറന്നു തുടങ്ങും

മ്യൂസിയം ഓഫ് ഫ്യൂച്ചർ ബ്രാന്‍ഡ് ചെയ്ത വിമാനങ്ങള്‍ ഇന്ന് മുതല്‍ പറന്നു തുടങ്ങും

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളില്‍ ഇടം നേടിയ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ ചിത്രം പതിച്ച എമിറേറ്റ്സ് വിമാനങ്ങള്‍ പറന്നുതുടങ്ങു. എമിറേറ്റ്സിന്‍റെ എ380 വിമാനത്തിലാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ബ്രാന്‍ഡ് ചെയ്തിട്ടുളളത്.

ലോസ് ഏഞ്ചല്‍സിലേക്കാണ് വിമാനങ്ങള്‍ പറക്കുക. ഇത് പോലെയുളള 9 വിമാനങ്ങള്‍ വരും ആഴ്ചകളില്‍ അറബ് പ്രാദേശിക നഗരങ്ങളിലേക്കും യൂറോപ്പിലേക്കും സർവ്വീസ് നടത്തുമെന്നും എയർലൈന്‍ അറിയിച്ചു.

2022 ഫെബ്രുവരി 22 നാണ് ഏഴു നിലകളുളള മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ദുബായില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.