പത്തിന് ശമ്പളം നല്‍കും: പണിമുടക്ക് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും; പിന്‍മാറണമെന്ന് ഗതാഗത മന്ത്രി

പത്തിന് ശമ്പളം നല്‍കും: പണിമുടക്ക് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും; പിന്‍മാറണമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: പണിമുടക്ക് കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പത്തിന് ശമ്പളം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടത്താനിരിക്കുന്ന പണിമുടക്കില്‍ നിന്നും യൂണിയനുകള്‍ പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

യോഗത്തില്‍ വച്ച് അംഗീകരിക്കുകയും പുറത്തിറങ്ങി അതിനെ നിരാകരിക്കുകയും ചെയ്യുന്ന നിലപാടാണ് ബിഎംഎസ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

പത്തിന് ശമ്പളം നല്‍കണമെന്ന് മാനേജ്‌മെന്റിനു നല്‍കിയ നിര്‍ദ്ദേശം അംഗീകരിക്കുന്നു എന്നാണ് ബിഎംഎസ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചത്. അതിനു ശേഷം വളരെ അപ്രതീക്ഷിതമായി ബിഎംഎസ് പുറത്തിറങ്ങി പറയുന്നത്, പത്തിന് ശമ്പളം ലഭിക്കുമെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്. അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. യോഗത്തില്‍ വച്ച് അംഗീകരിക്കുകയും പുറത്തിറങ്ങി അതിനെ നിരാകരിക്കുകയും ചെയ്യുന്ന നിലപാടാണ് ബിഎംഎസ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

പത്താം തീയതി എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐഎന്‍ടിയുസി ഇവിടെ വച്ച് തന്നെ വ്യക്തമാക്കി. സിഐടിയുവും ബിഎംഎസും അത് അംഗീകരിച്ചതാണ്. ഈ മാസം പത്തിനും അടുത്ത മാസം മുതല്‍ അഞ്ചിനും ശമ്പളം നല്‍കണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കുകയും ചെയ്തു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. സമരം കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് യൂണിയനുകള്‍ക്ക് അറിയാം. ശമ്പളം നല്‍കുന്ന കാര്യം യൂണിയനുകള്‍ അംഗീകരിച്ചതാണ്. എന്നാല്‍ പുറത്തിറങ്ങിയ ബി.എം.എസ് മറിച്ചാണ് പറഞ്ഞത്. വെറും രാഷ്ട്രീയ നിലപാടാണ് യൂണിയനുകള്‍ സ്വീകരിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.