ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. നിയമം റദ്ദാക്കാന്‍ പാടില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. എന്താണ് അനുവദനീയമായത്, എന്താണ് അനുവദനീയമല്ലാത്തത്, എന്തെല്ലാം രാജ്യദ്രോഹത്തിന് കീഴില്‍ വരും തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളാകാമെന്ന് അദ്ദേഹം പറഞ്ഞു.
ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, ഹനുമാ ചാലിസ ചൊല്ലുന്ന ആളുകള്‍ക്കെതിരെ പോലും രാജ്യദ്രോഹക്കുറ്റം പ്രയോഗിച്ചു. മഹാരാഷ്ട്രയിലെ ഹനുമാന്‍ ചാലിസ വിവാദത്തില്‍ ജനപ്രതിനിധികളായ നവനീത് റാണയ്ക്കും രവി റാണയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ പരാമര്‍ശിച്ചുകൊണ്ട് വേണുഗോപാല്‍ പറഞ്ഞു.
വിഷയം അടുത്ത ആഴ്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കാമെന്നും വിശാല ബെഞ്ചിനു വിടുന്ന കാര്യത്തില്‍ സര്‍ക്കാരിനും ഹര്‍ജിക്കാര്‍ക്കും വാദം ഉന്നയിക്കാന്‍ ഒരു മണിക്കൂര്‍ സമയം നല്‍കാമെന്നും ബെഞ്ച് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.