രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ കുറവ്; കോവിഡ് തിരിച്ചടിയില്‍ നിന്ന് കരകയറുന്നുവെന്ന് വിലയിരുത്തല്‍

രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ കുറവ്; കോവിഡ് തിരിച്ചടിയില്‍ നിന്ന് കരകയറുന്നുവെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ തൊഴിലാളി സര്‍വേ പ്രകാരം നഗര പ്രദേശങ്ങളിലെ 15 വയസും അതില്‍ കൂടുതലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2021 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുന്‍ വര്‍ഷത്തെ 10.3 ശതമാനത്തില്‍ നിന്ന് 8.7 ശതമാനമായി കുറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം 2020 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ തൊഴിലില്ലായ്മ ഉയരത്തിലായിരുന്നു. 2021 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 15 വയസും അതിനു മുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് നഗരപ്രദേശങ്ങളില്‍ 9.8 ശതമാനമായിരുന്നു.

നഗരപ്രദേശങ്ങളിലെ 15 വയസും അതില്‍ കൂടുതലും പ്രായമുള്ള സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷം മുമ്പത്തെ 13.1 ശതമാനത്തില്‍ നിന്ന് 2021 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 10.5 ശതമാനമായി കുറഞ്ഞുവെന്നും സര്‍വേ കാണിക്കുന്നു. 2021 ജൂലൈ-സെപ്റ്റംബറില്‍ ഇത് 11.6 ശതമാനമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.