തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലും നാനൂറിനു മുകളിലാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 2.88 ശതമാനമാണ്.
മാർച്ച് മധ്യത്തോടെ രോഗികളുടെ എണ്ണം ആയിരത്തിൽത്താഴെയായിരുന്നു. ഏപ്രിൽ ആദ്യവാരം 400-ൽ എത്തുകയും പിന്നീട് കുറയുന്ന പ്രവണതയുമാണ് കണ്ടത്. തുടർന്നുള്ള തുടർന്നുള്ള ദിവസങ്ങളിൽ ഒട്ടുമിക്ക ദിവസങ്ങളിലും മുന്നൂറിൽ താഴെയായിരുന്നു രോഗികളുടെ എണ്ണം.
സംസ്ഥാനത്തെ മരണസംഖ്യ 69,000 കടന്നു. അതിൽ 29,000-ൽ അധികം മരണവും ബന്ധുക്കൾ അപ്പീൽ നൽകി പിന്നീട് കൂട്ടിച്ചേർത്തതാണ്. രോഗികളാവുന്നവരിൽ നേരിയ ശതമാനത്തിനുമാത്രമാണ് ഓക്‌സിജൻ കിടക്കകളും തീവ്രപരിചരണവും ആവശ്യമായി വരുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.