തലപ്പൊക്കത്തില്‍ ഒന്നാമന്‍; സ്യൂസ് ലോകത്തെ ഏറ്റവും ഉയരംകൂടിയ നായ

തലപ്പൊക്കത്തില്‍ ഒന്നാമന്‍; സ്യൂസ് ലോകത്തെ ഏറ്റവും ഉയരംകൂടിയ നായ

ടെക്‌സാസ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ നായ എന്ന റിക്കാര്‍ഡ് ഇനി 'സ്യൂസ്' ന്. മിഷിഗണിലെ ഒത്‌സെഗോയില്‍ നിന്നുള്ള മറ്റൊരു ഗ്രേറ്റ് ഡെയ്ന്‍ മരണമടഞ്ഞതോടെ മൂന്ന് അടിയും 5.18 ഇഞ്ചും ഉയരമുള്ള രണ്ട് വയസുകാരന്‍ സ്യൂസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു. മെയ് 4 നായിരുന്നു പ്രഖ്യാപനം ഉണ്ടായത്.

ടെക്‌സസിലെ ബെഡ്‌ഫോര്‍ഡിലാണ് സ്യൂസ് താമസിക്കുന്നത്. ഗ്രേറ്റ് ഡെയ്ന്‍ ബ്രീഡിലുള്ള നായ്ക്കൂട്ടിയെ വേണമെന്ന് ആഗ്രഹിച്ച ബ്രിട്ടാനി ഡേവിസ് തന്റെ സഹോദരന്റെ സുഹൃത്ത് വഴിയാണ് സ്യൂസിനെ സ്വന്തമാക്കിയത്. എട്ട് ആഴ്ച്ച മാത്രം പ്രായമുണ്ടായിരുന്ന നായ്ക്കുട്ടിക്ക് ബ്രിട്ടാനി സ്യൂസ് എന്ന് പേരും വിളിച്ചു.

സ്യൂസ് വീട്ടില്‍ അടങ്ങിയിരിക്കുന്നവനല്ലെന്ന് ബ്രിട്ടാനി പറയുന്നു. അയല്‍പ്പക്കങ്ങള്‍ കറങ്ങി നടക്കുകയും മറ്റുള്ളവരുടെ ജനാലയ്ക്കരുകില്‍ കിടന്ന് ഉറങ്ങുകയുമാണ് സ്യൂസിന്റെ ഇഷ്ട വിനോദം. എല്ലാവര്‍ക്കും ഇഷ്ടമായിരുന്നതിനാല്‍ ന്യൂസിന്റെ പ്രവര്‍ത്തിയില്‍ ആരും നീരസം പ്രകിടിപ്പിച്ചിരുന്നില്ല. പുറത്ത് പോകുന്ന സമയങ്ങളില്‍ കൂട്ടായി സ്യൂസിനെയും കൊണ്ടുപോകുമെന്നും ബ്രിട്ടാനി പറഞ്ഞു.

വലുപ്പത്തിനൊപ്പം വിശപ്പും സ്യൂസിന് കൂടുതലാണ്. പതിവ് ഭക്ഷണത്തിന്റെ കൂടെ മുട്ട വറത്തതും ഐസ് ക്യൂബ്‌സും നല്‍കിയാല്‍ വലിയ സന്തോഷം. സ്യൂസിനെ തീറ്റിപോറ്റുക വലിയ ചിലവുള്ള കാര്യമാണെന്നും അവനെ വാത്സല്യത്തോടെ ചേര്‍ത്ത് പിടിച്ച് ബ്രിട്ടാനി പറഞ്ഞു.



ഉയരവും വലുപ്പവും കൂടുതലായതിനാല്‍ ഗ്രേറ്റ് ഡെയ്‌നുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കുറവാണ്. എന്നാല്‍ സ്യൂസ് ആരോഗ്യവാനാണെന്നും മൂന്ന് ഓസ്‌ട്രേലിയന്‍ നായ്കള്‍ക്കൊപ്പവും ഒരു പെണ്‍പുച്ചയ്‌ക്കൊപ്പവും സന്തുഷ്ടനായാണ് സ്യൂസ് ഇപ്പോള്‍ താമസിക്കുന്നതെന്നും ബ്രിട്ടാനി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.