ഒരു ബാച്ചില്‍ 35 സെറ്റ് ഇരട്ടകള്‍; കൗതുകമായി ടെക്‌സാസിലെ മാന്‍സ്ഫീല്‍ഡ് ഇന്‍ഡിപെന്റന്‍ഡ് സ്‌കൂള്‍ ഡിസ്ട്രിക്ട്

ഒരു ബാച്ചില്‍ 35 സെറ്റ് ഇരട്ടകള്‍; കൗതുകമായി ടെക്‌സാസിലെ മാന്‍സ്ഫീല്‍ഡ് ഇന്‍ഡിപെന്റന്‍ഡ് സ്‌കൂള്‍ ഡിസ്ട്രിക്ട്

ടെക്‌സാസ്: ഒരേ ബാച്ചില്‍ 35 സെറ്റ് ഇരട്ടകള്‍. അവര്‍ ഒരുമിച്ച് ഒരേ നിറത്തിലുള്ള തൊപ്പിയും ഗൗണും ധരിച്ച് സ്‌കൂള്‍ മൈതാനത്ത് ഒത്തു ചേര്‍ന്നു. സൗഹൃദവും സന്തോഷവും പങ്കുവച്ചു. പരസ്പരം ആലിംഗനം ചെയ്തു. സെല്‍ഫി എടുത്തു. സ്‌കൂള്‍ പഠനത്തിന്റെ അവസാന നാളുകളില്‍ കൗതുകവും ചരിത്രപരവുമായ കൂടിച്ചേരലിനാണ് സ്‌കൂള്‍ മൈതാനം സാക്ഷ്യം വഹിച്ചത്.

ഈ വര്‍ഷം പന്ത്രണ്ടാംക്ലാസ് പൂര്‍ത്തിയാക്കിയ 32 സെറ്റ് ഇരട്ടകളും ഒറ്റപ്രവസവത്തിലെ മൂന്ന് സഹോദരികളും ഒരേ മനസോടെയും വേഷവിധാനത്തിലും ഒത്തുചേര്‍ന്നു. ഒരേ ബാച്ചില്‍ ഇത്രയും ഇരട്ടകള്‍ ഒരുമിച്ച് പഠിക്കുകയെന്നത് ചരിത്രത്തില്‍ ആദ്യത്തേതാണെന്നാണ് അധ്യാപകരുടെ സാക്ഷ്യം.

2600 വിദ്യാര്‍ഥികളാണ് സ്‌കൂള്‍ ഡിസ്ട്രിക്ടില്‍ ആകെയുള്ളത്. ഇതില്‍ 70 പേര്‍ ഇരട്ട സഹോദരങ്ങളാണെന്നതാണ് പ്രത്യേകത.



'ഇരട്ടയായത് വലിയ കാര്യമാണെന്നും എല്ലാവരും പ്രത്യേകതയോടെ തങ്ങളെ കാണുന്നത് സന്തോഷം ഉണ്ടാക്കുന്നതാണെന്നും ഇരട്ട സഹോദരങ്ങളായ ആന്റണിയും ഏഞ്ചലയും പറയുന്നു. ചെറുപ്പം മുതല്‍ ഒരുമിച്ചു വളര്‍ന്നവര്‍ ഇന്ന് വേര്‍പിരിയുന്നതാണ് ഇരുവര്‍ക്കുമുള്ള സങ്കടം. തുടര്‍ വിദ്യാഭ്യാസത്തിനായി ഏഞ്ചലയും ആന്റണിയും രണ്ട് വ്യത്യസ്ഥ സര്‍വകലാശാലകളിലേക്കാണ് പോകാനൊരുങ്ങുന്നത്.

ഇരട്ട സഹോദരിമാരായതിനാല്‍ വെല്ലുവിളികളുണ്ടായിട്ടുണ്ടെന്ന് ഇരട്ടകളായ അവേരിയും കീട്ടനും പറഞ്ഞു. ഇരുവരും ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ തന്നെയാണ് തുടര്‍ വിദ്യാഭ്യാസത്തിന് ചേരുന്നത്. തുടര്‍ പഠനത്തിലും വേര്‍പിരിയാതെ മുന്നോട്ടുപോകാനാകുന്നതില്‍ ആവേശത്തിലാണ് ഇരുവരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.