സൗദിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി മരിച്ചു

സൗദിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ശ്രീകണ്ഡപുരം സ്വദേശി കറ്റാടത്തു മൊയ്തീന്‍ (38) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തില്‍ ഡെലിവറിക്കായി പോകുമ്പോള്‍ റിയാദിലെ റൗദയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. സ്വദേശി ഓടിച്ചിരുന്ന കാറുമായി മൊയ്തീന്റെ ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.

അഞ്ചുവര്‍ഷമായി സൗദിയിലുള്ള മൊയ്തീന്‍ അഞ്ചു മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: കാറ്റടത്ത് ആമിന ഉമ്മ. ഭാര്യ: ജുവൈരിയ. മക്കള്‍: ശിബില, ശിയാസ്, ശംല, സംറാസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.