കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് ശുപാര്‍ശ; പതിനൊന്ന് നിര്‍ദേശങ്ങളുമായി ചെന്നിത്തല

കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് ശുപാര്‍ശ; പതിനൊന്ന് നിര്‍ദേശങ്ങളുമായി ചെന്നിത്തല

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് ശുപാര്‍ശ. കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട യുവാക്കളുടെ സമിതിയാണ് ഈ ശുപാര്‍ശ മുന്നോട്ടു വച്ചത്. കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളിലും 45 വയസിന് താഴെയുള്ളവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക, നേതൃത്വത്തിലേയ്ക്ക് പരിഗണിയ്ക്കുക, എല്ലാ സംസ്ഥാനങ്ങളിലും യുവജന വിഭാഗം ശക്തിപ്പെടുത്തുക എന്നീ ശുപാര്‍ശകളാണ് സമിതി പ്രധാനമായും ഉന്നയിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ട ശേഷം യുവാക്കളെ നേതൃ നിരയിലേക്ക് കൊണ്ടു വരാനുള്ള ശ്രമം അല്‍പ്പം കൂടി വേഗത്തിലാക്കിയിട്ടുണ്ട്. പഞ്ചാബില്‍ നവ്‌ജ്യോത് സിങ് സിദ്ദുവില്‍ നിന്ന് രാജി എഴുതിവാങ്ങി പകരം അമരീന്ദര്‍ സിങ് വാറിങ്ങിന് ചുമതല നല്‍കിയത് ഇതിന്റെ നല്ല ഉദാഹരണമാണ്. വാറിങ്ങിന്റെ പ്രായം 44 വയസാണ്. ഇതേ വാറിങ് അധ്യക്ഷനായ സമിതിയാണ് പാര്‍ട്ടിയില്‍ യുവ പ്രാതിനിധ്യം കൂടുതലാക്കണമെന്ന ശുപാര്‍ശ നാളെ സോണിയാ ഗാന്ധിയ്ക്ക് സമര്‍പ്പിക്കുന്നത്.

കേരളത്തിലെ എംഎല്‍എയായ റോജി എം.ജോണും ഈ സമിതിയില്‍ അംഗമാണ്. സംഘടനാ സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ നിയോഗിച്ച സമിതി അംഗമായ രമേശ് ചെന്നിത്തല 11 നിര്‍ദേശങ്ങളാണ് ഇന്ന് ഓണ്‍ലൈനായി നടന്ന യോഗത്തില്‍ സമര്‍പ്പിച്ചത്. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ സംഘടനാ തലത്തിലെ മാറ്റങ്ങള്‍ നിര്‍ദേശിച്ച ചെന്നിത്തല കൂടുതലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് നിര്‍ദേശങ്ങളില്‍ ഞായറാഴ്ച ഉള്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.