ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വസ്ഥതകള്‍ അവസാനിക്കുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു ശേഷം പിസിസി അധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ധുവിനെ മാറ്റിയിരുന്നു. സ്ഥാന നഷ്ടത്തിനുശേഷവും നേതൃത്വത്തിനെതിരേ നിരന്തരം പ്രസ്താവനയിറക്കുന്ന സിദ്ധു തിങ്കളാഴ്ച്ച മുഖ്യമന്ത്രി ഭഗവന്ത് മാനിനെ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ്.
സിദ്ധുവിന്റെ നീക്കത്തിനെതിരേ പാര്‍ട്ടിക്ക് അകത്ത് വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പഞ്ചാബിന്റെ സാമ്പത്തികമായ ഉന്നമനം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കാണ് കൂടിക്കാഴ്ച്ചയെന്നാണ് സിദ്ധുവിന്റെ വാദം. അതേസമയം സിദ്ധുവിനെതിരേ അച്ചടക്ക നടപടി എടുക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചിട്ടുണ്ട്.
പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകന്‍ ഹരീഷ് ചൗധരി ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അടുത്തിടെ സിദ്ധു നടത്തിയ പ്രസ്താവനകളും നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഹൈക്കമാന്‍ഡ്. അടുത്തിടെ ഡല്‍ഹിയിലെത്തിയ സിദ്ധുവിനെ കാണാന്‍ പ്രിയങ്ക ഗാന്ധിയോ രാഹുലോ തയാറായിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.