മര്‍ഫി സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; മലയാളി എലിസബത്ത് എബ്രഹാം മന്നലൂരിന് ഉജ്ജ്വല വിജയം

മര്‍ഫി സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; മലയാളി എലിസബത്ത് എബ്രഹാം മന്നലൂരിന് ഉജ്ജ്വല വിജയം

മര്‍ഫി (ഡാലസ്): ടെക്‌സാസിലെ മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളി എലിസബത്ത് എബ്രഹാം മന്നലൂരിന് വന്‍ വിജയം. സിറ്റി കൗണ്‍സിലില്‍ പ്ലേസ് ഒന്നിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 74.18 ശതമാനവും എലിസബത്ത് മണലൂര്‍ (ജിഷ) നേടി. എതിര്‍ സ്ഥാനാര്‍ത്ഥി കാരന്‍ ചേതലിന് 25.96 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളു.

മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് രണ്ടാം തവണയാണ് എലിസബത്ത് മണലൂര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 2019 ല്‍ മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായിരുന്നു ഇവര്‍. റിയല്‍ എസ്റ്റേറ്റ് രംഗത്ത് കഴിഞ്ഞ 28 വര്‍ഷത്തിലധികമായി ബിസിനസ് നടത്തുന്ന എലിസബത്ത്, മര്‍ഫി സിറ്റിയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.ബി.എ പൂര്‍ത്തിയാക്കിയ ജിഷ മര്‍ഫി ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്‌മെന്റ് മെംബറായും, പ്ലാനിംഗ് ആന്‍ഡ് സോണിംഗ് ബോര്‍ഡ് മെംബറായും പ്രവര്‍ത്തിച്ചിരുന്നു. പ്ലാനോ ഗ്ലോബല്‍ ഐറ്റി കമ്പനിയില്‍ ഇരുപത്തിരണ്ട് വര്‍ഷമായി ജോലി ചെയ്തുവരുന്നു.

ഭര്‍ത്താവ് റെനി അബ്രഹാം. മക്കള്‍: ജെസിക്ക, ഹന്ന. അമേരിക്കയില്‍ ആദ്യകാല കുടിയേറ്റക്കാരനായ എബ്രഹാം മന്നലൂരിന്റേയും കുഞ്ഞുമ്മ എബ്രഹാമിന്റേയും മകളാണ്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ പള്ളി ഇടവാകാംഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.