ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പാലിച്ചില്ലെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണം. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച മാലിക്, ഡല്‍ഹി അതിര്‍ത്തികളിലെ സമരം മാത്രമാണ് അവസാനിച്ചതെന്നും മറ്റിടങ്ങളില്‍ സമരം ഇപ്പോഴും സജീവമാണെന്നും പറഞ്ഞു.
രാജ്യത്തെ യുവാക്കള്‍ തൊഴിലില്ലാതെ റോഡുകളില്‍ അലയുകയാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും യുദ്ധം അവസാനിപ്പിച്ച് തൊഴിലില്ലായ്മയും രാജ്യം അഭിമുഖീകരിക്കുന്ന മറ്റു നിര്‍ണായക പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷക പ്രക്ഷോഭം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മാലിക് കര്‍ഷകര്‍ക്ക് അനുകൂലമായി സംസാരിച്ചത് കേന്ദ്രസര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയിരുന്നു. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് തന്റെ സുഹൃത്തുക്കള്‍ ഉപദേശിച്ചെന്നും മിണ്ടാതിരുന്നാല്‍ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആക്കാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നെന്നും മാലിക് പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.