ഇന്ത്യ ശത്രുരാജ്യമല്ല; പാകിസ്ഥാന്റെ ശത്രുക്കള്‍ രാജ്യത്തിനുള്ളില്‍ തന്നെ; ഷഹീദ് അഫ്രീദിക്ക് മറുപടിയുമായി ഡാനിഷ് കനേറിയ

ഇന്ത്യ ശത്രുരാജ്യമല്ല; പാകിസ്ഥാന്റെ ശത്രുക്കള്‍ രാജ്യത്തിനുള്ളില്‍ തന്നെ; ഷഹീദ് അഫ്രീദിക്ക് മറുപടിയുമായി ഡാനിഷ് കനേറിയ

കറാച്ചി: പാകിസ്ഥാന്റെ ശത്രുഇന്ത്യയല്ലെന്നും മറിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ തന്നെയാണെന്നും മുന്‍ പാക്ക് ക്രിക്കറ്റര്‍ ഡാനിഷ് കനേറിയ. തന്റെ സഹതാരം ഷാഹിദ് അഫ്രീദിക്ക് നല്‍കിയ മറുപടിയിലാണ് കനേറിയ ഇപ്രകാരം അഭിപ്രായപ്പെട്ടത്. പാകിസ്ഥാന്‍ ടീമില്‍ കളിച്ചിരുന്ന ഏക ഹിന്ദു ക്രിക്കറ്ററായിരുന്നു കനേറിയ.

പാകിസ്ഥാന്‍ ദേശീയ ടീമില്‍ കളിച്ചിരുന്ന അവസരത്തില്‍ അഫ്രീദി തന്നെ വളരെയധികം ഉപദ്രവിച്ചിരുന്നെന്നും തന്റെ മതപശ്ചാത്തലം കാരണം തന്നെ ഒറ്റപ്പെടുത്താന്‍ മറ്റ് സഹതാരങ്ങളോടും ആവശ്യപ്പെട്ടിരുന്നതായി കനേറിയ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി കനേറിയ ഒരു വ്യക്തിത്വമില്ലാത്ത വ്യക്തിയാണെന്നും അതിനാലാണ് ശത്രുരാജ്യമായ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ അനുവദിക്കുന്നതെന്ന് അഫ്രീദി പറഞ്ഞു. ഇതിനുള്ള മറുപടിയായിട്ടാണ് കനേറിയ ഇന്ത്യ ശത്രുരാജ്യമല്ലെന്ന് ട്വീറ്റ് ചെയ്തത്.

ഇന്ത്യക്കാരല്ല പാകിസ്ഥാനികളുടെ ശത്രുക്കളെന്നും മറിച്ച് ഒരാളുടെ മതവിശ്വാസം അനുസരിച്ച് അയാളെ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തണമെന്ന് ശാഠ്യം പിടിക്കുന്നവരുമാണ് പാകിസ്ഥാനികളുടെ ശത്രുക്കളെന്ന് കനേറിയ തിരിച്ചടിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനുള്ളിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ശബ്ദമുര്‍ത്തിയപ്പോള്‍ തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുമെന്ന ഭീഷണിയാണ് നേരിടേണ്ടി വന്നതെന്നും കനേറിയ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.