മുംബൈ: പ്രമുഖ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 84 വയസായിരുന്നു.
വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കൃത്യമായ ഇടവേളകളില്‍ ഡയാലിസിസിന് വിധേയമായിരുന്നെങ്കിലും സംഗീത പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു. അടുത്തയാഴ്ച ഭോപ്പാലില്‍ കച്ചേരി അവതരിപ്പിക്കാനാരിക്കെയാണ് അന്ത്യം.
1938 ജനുവരി 13 ന് ജമ്മുവില്‍ ജനിച്ച ശിവകുമാര്‍ ശര്‍മ സന്തൂറില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം അവതരിപ്പിക്കുന്ന ആദ്യയാളായാണ് കണക്കാക്കപ്പെടുന്നത്. ജമ്മു കശ്മീരീലെ നാടോടി സംഗീത ഉപകരണമാണ് സന്തൂര്‍.
ശാന്താറാമിന്റെ ജനക് ജനക് പായല്‍ ബജേ എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതമൊരുക്കിയാണ് സിനിമയിലേക്കുള്ള വരവ് അറിയിച്ചത്.പുല്ലാങ്കുഴല്‍ വാദകന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമായി ചേര്‍ന്ന് ഒട്ടേറെ സിനികള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. സില്‍സില്‍, ലാംഹെ, ചാന്ദ്നി എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്.
1991 ല്‍ പത്മശ്രീ, 2001 ല്‍ പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു. സിത്താര്‍ വാദകയായ മനോരമ ശര്‍മയാണ് ഭാര്യ. പ്രശസ്ത സന്തൂര്‍ വാദകന്‍ രാഹുല്‍ ശര്‍മയും രോഹിത് ശര്‍മയും മക്കളാണ്. ഫോക്‌സ് ഫിലിംസില്‍ രാജ്യാന്തര റിലീസിംഗ് വിഭാഗം തലവനാണ് രോഹിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.