ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിനോദ- യാത്രാമേഖലയിലെ പ്രദർശനമായ അറേബ്യന്‍ ട്രാവല്‍ മാർക്കറ്റില്‍ സന്ദർശനം നടത്തി ദുബായ് ഭരണാധികാരി.
വിനോദസഞ്ചാരം തിരിച്ചു വരികയാണ്, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണർവ്വുണ്ടായിരിക്കുന്നു. നിക്ഷേപങ്ങള്‍ ത്വരിതപ്പെട്ടു, ദുബായില്‍ ജീവിതം തിരികെ എത്തിയിരിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ലോകത്തെ ജീവിതത്തിലേക്ക് ദുബായ് നയിക്കുന്നുവെന്നാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ഷെയ്ഖ് മുഹമ്മദ് എടിഎമ്മിലെത്തിയത്
വിനോദസഞ്ചാരമേഖലയിലെ സാധ്യതകള്‍ പ്രദർശിപ്പിക്കുന്ന 158 രാജ്യങ്ങളാണ് അറേബ്യന്‍ ട്രാവല്‍ മാർക്കറ്റിലെത്തിയിരിക്കുന്നത്.
യുഎഇയിലെ വിവിധ എമിറേറ്റുകളുടെ പ്രത്യേകം പ്രത്യേകം പവലിയനുകളും ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങളുടെ പവലിയനുകളിലും വലിയ സന്ദർശനത്തിരക്ക് അനുഭവപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.