കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ കെ.വി തോമസ് പങ്കെടുക്കും. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തില്‍ പങ്കാളിയാകുമെന്ന് അദേഹം പ്രഖ്യാപിച്ചത്.
താന്‍ ഒരു കോണ്‍ഗ്രസുകാരനായി തുടരും. താന്‍ കോണ്‍ഗ്രസുകാരനല്ലെന്ന് ആര്‍ക്കും പറയാനാകില്ല. കോണ്‍ഗ്രസിന് കാഴ്ചപ്പാടും ചരിത്രമുമുണ്ട്. അതില്‍ മാറ്റമുണ്ടാകില്ല. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പോയി കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.കെ ആന്റണി ഇടത് ഭരണത്തില്‍ പങ്കാളിയുമായിട്ടുണ്ട്. തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെ.വി തോമസ് വെല്ലുവിളിച്ചു.
ഈ രീതിയിലാണ് കോണ്‍ഗ്രസ് പോകുന്നത് എങ്കില്‍ ദേശീയ തലത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതോടെയാണ് കോണ്‍ഗ്രസും കെ.വി തോമസും തമ്മിലുള്ള ബന്ധം വഷളായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.