കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് അലകും പിടിയും മുറുകിക്കഴിഞ്ഞു. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും കച്ചമുറുക്കി പോരാട്ടം തുടരുമ്പോള്‍ ശക്തി തെളിയിക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും രംഗത്തുണ്ട്.
മണ്ഡല രൂപീകരണത്തിനു ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. 2011 ല്‍ ബെന്നി ബെഹന്നാനും 2016 ലും 2021 ലും പി.ടി തോമസും വിജയം കണ്ടു. ഇടത് തരംഗം ആഞ്ഞടിച്ച കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം ഉറച്ചു നിന്നു. ഇതോടൊപ്പം 2021 ലെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായത് ട്വന്റി-ട്വന്റിയുടെ സാന്നിധ്യമായിരുന്നു.
പി.ടി തോമസ് 14,329 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ 13,897 വോട്ടുകള്‍ നേടാന്‍ ട്വന്റി-ട്വന്റിയ്ക്കായി. അവര്‍ ഇത്തവണ മത്സര രംഗത്തില്ല എന്നതാണ് ഇരു മുന്നണികളുടെയും വാര്‍ റൂമുകളെ കൂടുതല്‍ ചഞ്ചല ചിത്തരാക്കുന്നത്. ട്വന്റി-ട്വന്റിയുടെ മനസ് ആര്‍ക്കൊപ്പം എന്നതാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. മൂന്നു മുന്നണികളും അവകാശ വാദങ്ങളുമായി രംഗത്തുണ്ട്.
പി.ടി തോമസിന്റെ അകാല വിയോഗത്തെ തുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇടത് സ്ഥാനാര്‍ത്ഥിയായി ഡോ.ജോ ജോസഫും എന്‍ഡിഎയ്ക്കു വേണ്ടി ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണനുമാണ് മത്സര രംഗത്തുള്ളത്.
ഈ സാഹചര്യത്തില്‍ സീന്യൂസ് ലൈവ് 'ആര് കയറും തൃക്കാക്കര' എന്ന പേരില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തുകയാണ്. മാന്യ വായനക്കാര്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മൂന്ന് പേരുകളില്‍ ജയിക്കുമെന്ന് നിങ്ങള്‍ കരുതുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെ അടയാളപ്പെടുത്തുക.
നിങ്ങൾക്ക് സർവേ കാണാൻ കഴിയുന്നില്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://forms.office.com/r/dB3ZG3kDpn
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.