ഇനി കോള്‍ റെക്കോര്‍ഡിങ് പറ്റില്ല; ആപ്പുകള്‍ നിരോധിച്ച് ഗൂഗിള്‍

ഇനി കോള്‍ റെക്കോര്‍ഡിങ് പറ്റില്ല; ആപ്പുകള്‍ നിരോധിച്ച് ഗൂഗിള്‍

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നാം ഉപയോഗിക്കുന്ന കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ നിരോധിക്കുകയാണെന്ന് ഗൂഗിള്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മെയ് 11 വരെ മാത്രമേ ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയൂവെന്നായിരുന്നു പ്രഖ്യാപനം. അതുപ്രകാരം ഇന്നു മുതല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ബിള്‍ട്ട്-ഇന്‍ ഫീച്ചറായി കോള്‍ റെക്കോര്‍ഡിങ് ഉള്ളവര്‍ക്ക് ഗൂഗിളിന്റെ പ്രഖ്യാപനം ബാധകമല്ല. ബിള്‍ട്ട്-ഇന്‍ ഫീച്ചറായി കോള്‍ റെക്കോര്‍ഡിങ് ഇല്ലെങ്കില്‍ മെയ് 11 മുതല്‍ ഉപയോക്താക്കള്‍ക്ക് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുകയില്ല. അതായത് തേര്‍ഡ്-പാര്‍ട്ടി മുഖേന (മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്) കോള്‍ റെക്കോര്‍ഡ് ചെയ്യുന്നതാണ് ഗൂഗിള്‍ വിലക്കുന്നത്. ഗൂഗിളിന്റെ നിര്‍ദേശ പ്രക്രാരം ട്രൂകോളര്‍ ആപ്പില്‍ നിലനില്‍ക്കുന്ന കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ മാറ്റുകയാണെന്ന് ട്രൂക്കോളറിന്റെ അധികൃതരും അറിയിച്ചിട്ടുണ്ട്.

തേര്‍ഡ് പാര്‍ട്ടി മുഖേന റെക്കോര്‍ഡ് ചെയ്യുമ്പോള്‍ എതിര്‍വശത്ത് ഫോണില്‍ സംസാരിക്കുന്നയാള്‍ക്ക് കോള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. ഇത് സ്വകാര്യതയെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.

ബിള്‍ട്ട്-ഇന്‍ ഫീച്ചറായി റെക്കോര്‍ഡിങ് നല്‍കുന്ന ഫോണുകളില്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ എതിര്‍വശത്ത് സംസാരിക്കുന്നയാള്‍ക്ക് മുന്നറിയിപ്പ് ലഭിക്കുന്നു എന്നതാണ് സവിശേഷത. നിലവില്‍ ഷവോമി, സാംസങിന്റെ ചില ഫോണുകള്‍, ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ തുടങ്ങിയ കമ്പനികള്‍ മാത്രമാണ് ബിള്‍ട്ട്-ഇന്‍ ഫീച്ചറായി കോള്‍ റെക്കോര്‍ഡിങ് ഓപ്ഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.