മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യസ്ഥിതി വഷളാണെന്ന് വീണ്ടും റിപ്പോര്‍ട്ട്. മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ നിന്നുള്ള പുടിന്റെ ചിത്രങ്ങളാണ് ആഗോള വ്യാപകമായി പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. രണ്ടാം ലോക യുദ്ധത്തില്‍ നാസി ജര്‍മനിക്ക് മേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ 77-ാം വാര്‍ഷിക വേളയിലാണ് കാലില്‍ കമ്പിളി പുതച്ച് തണുപ്പകറ്റാന്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന പുടിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. കടുംപച്ചനിറമുള്ള കമ്പിളികൊണ്ടാണ് കാല്‍ മറച്ചിരിക്കുന്നത്.
ഇടയ്ക്ക് ചുമയ്ക്കുന്നുണ്ടായിരുന്നുവെന്നും റഷ്യയിലെ അതിശൈത്യം പുടിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് വിവരം. പാര്‍ക്കിന്‍സണ്‍സും കാന്‍സറും ആണെന്നും അഭ്യൂഹങ്ങളുണ്ട്. പുടിന്‍ കാന്‍സര്‍ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ പോകുന്നുവെന്ന് പാശ്ചാത്യമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു
അതേസമയം, ഉക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള യാതൊരു സൂചനകളും പുടിന്‍ പ്രസംഗത്തില്‍ നല്‍കിയില്ല. ഭാവി തലമുറയ്ക്ക് വേണ്ടിയും മാതൃരാജ്യത്തിന് വേണ്ടിയുമാണ് യുദ്ധമെന്നാണ് പുടിന്റെ ന്യായീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.