ബൊമാഡി : നൈജീരിയയിലെ റോഡുകളിലൂടെയുള്ള യാത്രയുടെ സുരക്ഷയെ പറ്റി ആശങ്കയറിയിച്ച് ബൊമാഡി ബിഷപ്പ് ഹയാസിന്ത് ഒറോക്കോ. വിവിധ തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണം മൂലം റോഡുകളിലൂടെയുള്ള യാത്ര ഇപ്പോൾ ജനങ്ങൾക്കു ദുഷ്കരമായിരിക്കുന്നുവെന്നാണ് ബിഷപ്പ് പറയുന്നത്.
ബോക്കോഹറാം കലാപം രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയെ പൂർണമായും തകിടം മറിച്ചു. യുവാക്കൾ തൊഴിൽ അന്വേഷിക്കുന്നതിനു പകരം ആളുകളെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്നത് പണമുണ്ടാക്കാനുള്ള എളുപ്പമാർഗമായി തിരഞ്ഞെടുക്കുന്നു.
മധ്യമേഖലയിൽ ബോക്കോഹറാം തീവ്രവാദികളും വടക്കൻ പ്രദേശങ്ങളിൽ ഫുലാനി ഇടയന്മാരുടെ തീവ്രവാദികളും ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലുകളും നടത്തുന്നു. ഇത് സാധാരണ ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കുന്നു.
ബിഷപ്പ് ഒറോക്കോ പറയുന്നു; രാജ്യത്തെ തൊഴിൽ ക്ഷാമം യുവജനങ്ങളെ തട്ടിക്കൊണ്ടു പോകലുകൾ നടത്താൻ പ്രേരിപ്പിക്കുന്നു. അവർ ഇതൊരു തൊഴിൽ മാർഗ്ഗമായി സ്വീകരിക്കുന്നു.
തുടരെ നടക്കുന്ന ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാൻ രാജ്യം മുറവിളി കൂട്ടുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ഇടപെടൽ മന്ദഗതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.