വിരിഞ്ഞുനിൽക്കുന്ന താമര പൂക്കൾ സുന്ദരമായ കാഴ്ച മാത്രമല്ല വരുമാന മാര്‍ഗം കൂടിയാണ്. കേരളത്തിലെ കാലാവസ്ഥയില്‍ താമര കൃഷി ചെയ്യാന്‍ പറ്റിയ സമയമാണ് ഇത്.
എന്നാല്‍ താമര ഏറ്റവും കൂടുതല്‍ പൂക്കുന്നത് മഴക്കാലത്താണ്. സാധാരണ പത്ത് രൂപ മുതല്‍ 50രൂപ വരെയാണ് വില. ചില സീസണില്‍ 100രൂപ വരെ ലഭിക്കും. ഹൈബ്രിഡ് ഇനങ്ങള്‍ക്കാണ് കൂടുതല്‍ വില ലഭിക്കുന്നത്. ഇനം മാറുന്നതിനനുസരിച്ച് പൂവിന്റെ വിലയിലും മാറ്റം സംഭവിക്കും.
വലിയ കുളങ്ങളില്‍ മാത്രമല്ല നല്ല രീതിയില്‍ സൂര്യപ്രകാശം ലഭിക്കുന്ന ഏത് സ്ഥലത്തും താമര വളര്‍ത്താവുന്നതാണ്. വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് പാത്രങ്ങളിലും താമര വളര്‍ത്താം. മുമ്പ് താമര വീടുകളില്‍ വളര്‍ത്തുന്നത് കുറവായിരുന്നെങ്കിലും ഇപ്പോള്‍ സജീവമാണ്. നല്ല ക്ഷമയുണ്ടെങ്കില്‍ നിങ്ങള്‍ക്കും വീട്ടുമുറ്റത്ത് താമര വളര്‍ത്താവുന്നതാണ്. ഹൈബ്രിഡ് താമരകളാണ് സാധാരണ വീടുകളിൽ വളർത്താറുള്ളത്.
കേരളത്തില്‍ വികസിപ്പിച്ചെടുത്ത ഇനങ്ങളായ അഖില, വൈറ്റ് പഫ്, മിറക്കിള്‍, ലിറ്റില്‍ റെയ്ന്‍, ആല്‍മണ്ട് സണ്‍ഷൈന്‍. തായ്ലന്റ് ഇനങ്ങളായ സറ്റാ ബൊങ്കേറ്റ്, പീകോഫ് പിങ്ക്, ഗ്രീന്‍ ആപ്പിള്‍. ജാപ്പനീസ് ഇനങ്ങളായ ഷിരോമന്‍, വൈറ്റ് പിയോണി, യെല്ലോ പിയോണി, റാണി റെഡ് തുടങ്ങി നിരവധി ഇനങ്ങളാണ് സാധാരണ കേരളത്തില്‍ കൃഷി ചെയ്തു വരുന്നത്. നന്നായി പൂക്കുന്നതും എല്ലാ മാസവും വിരിയുന്നതുമായ ഇനങ്ങളാണിവ.
70 ശതമാനം മണ്ണും 30 ശതമാനം വെള്ളവും ചേര്‍ത്ത് കുഴച്ച് ചെളി പരുവത്തിലാക്കി അതിലാണ് താമരയുടെ കിഴങ്ങ് നടേണ്ടത്. നൈട്രേറ്റ് പൊട്ടാസിയം ഫോസ്ഫറസ് തുല്യ മിശ്രിതത്തിലെടുത്ത് ഒരു പേപ്പറില്‍ പൊതിഞ്ഞ് ടബ്ബിലെ ചെളിയിലേയ്ക്ക് ഇടണം. ഒന്നര മാസത്തിലൊരിക്കല്‍ ഇത് ചെയ്താല്‍ ചെടിക്ക് ആവശ്യമായ വളമായി. വെള്ളത്തില്‍ കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുറച്ച് ഗപ്പി കുഞ്ഞുങ്ങളെ ടബ്ബില്‍ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. അന്തരീക്ഷത്തിലെ ചൂട് കൊണ്ട് വെള്ളം ആവിയായി പോകുകയാണെങ്കില്‍ അതിനനുസരിച്ച് വീണ്ടും വെള്ളം ഒഴിച്ചുകൊടുക്കണം.
താമര കൃഷിയിലൂടെ പതിനായിരങ്ങള്‍ മാസം സമ്പാദിക്കാന്‍ കഴിയും. കിഴങ്ങിന് 1000 മുതല്‍ 3000വരെയാണ് ലഭിക്കുക. തൈകള്‍ക്ക് 5000 രൂപ മുതല്‍ ആരംഭിക്കും. ഓരോ ഇനം അനുസരിച്ച് കിഴങ്ങിന്റെയും തൈകളുടെയും വില വ്യത്യസ്തമായിരിക്കും. വിപണി ഓണ്‍ലൈനിലേയ്ക്കും കൂടി വ്യാപിപ്പിക്കുകയാണെങ്കില്‍ വലിയ രീതിയിലുള്ള വരുമാനം നേടാന്‍ സഹായകമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.