ലൗ_ജിഹാദ്: ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണങ്ങൾ - ജേക്കബ് ജോബ് ഐപിഎസ്

ലൗ_ജിഹാദ്: ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണങ്ങൾ - ജേക്കബ് ജോബ് ഐപിഎസ്

തിരുവനന്തപുരം:  ലവ് ജിഹാദ് ഇപ്പോൾ ഒരു വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പോലീസിന്റെ റെക്കോർഡുകൾ പരിശോ ധിച്ചാൽ അവിടെ 'ലവ് ജിഹാദ്' എന്നൊന്ന് ഒരിടത്തും കാണാനാവില്ല. എന്നാൽ മുസ്ലീം മതവിഭാഗത്തിലെ മതസൗഹാർദ്ദം ആഗ്രഹിക്കുന്ന ഭൂരിപക്ഷം പോലും അറിയാത്ത വിധത്തിൽ സംഘടിതമായി ചില ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്. അതിന്റെ ഭാഗമായി പല ജിഹാദുകളും അവർ നടപ്പാക്കുന്നു. അതിലൊന്നായി ലവ് ജിഹാദും കേരളത്തിലുണ്ട് എന്നുള്ളത് സാഹചര്യങ്ങൾ കൊണ്ട് നമുക്കു വ്യക്തമാണ്.

കാണാതാകുന്ന പെൺകുട്ടികൾ 

കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ നാൽപ്പ ത്തയ്യായിരത്തോളം സ്ത്രീകൾ കേരളത്തിൽ മിസ്സിംഗ് ആയിട്ടുണ്ട്. അതിൽ 875 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. അവർ എവിടെപ്പോയി എന്ന് ആർക്കും വ്യക്തമല്ല എന്നതാണ് അവസ്ഥ. ഈ സ്ത്രീകൾ എവിടെപ്പോയി? ഈ ചോദ്യത്തിന് ഉത്തരം കിട്ടുവാൻ ശരിയായ അന്വേഷണങ്ങൾ നടന്നിട്ടുണ്ടോ എന്ന് സന്ദേഹിക്കണം. പലപ്പോഴും മിസ്സിംഗ് കേസുകൾ ലഭിച്ചാൽ മൂന്നുമാസം തുടർച്ചയായി അന്വേഷിക്കും. അതിനുശേഷം, സാവകാശം തുടരന്വേഷണത്തിനുള്ള അനുമതിവാങ്ങി അത് മാറ്റിവയ്ക്കുകയാണ് പതിവ്. എല്ലാ മാസവും തുടരന്വേഷണം നടത്തണം എന്ന് നിയമം വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇത്തരം കേസുകളുടെ തുടരന്വേഷണം പലപ്പോഴും നടക്കുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. പോലീസിന്റെ ജോലിത്തിരക്കി നിടയിൽ അതിനുള്ള സമയം കണ്ടെത്താൻ ചിലപ്പോൾ ബുദ്ധിമുട്ടും കാണും. ഏതായാലും, മേൽപ്പറഞ്ഞ 875 ഓളം സ്ത്രീകൾ എവിടെ എന്നു കണ്ടെത്തുന്നതിൽ അന്വേഷണ ഏജൻസികൾ വിജയിച്ചിട്ടില്ല. 

അവർ എവിടെപ്പോയി എന്നു ള്ളതിനെക്കുറിച്ച് സമൂഹം അറിയേണ്ട തില്ലേ? അത് വ്യക്തമാക്കാൻ അന്വേ ഷണ ഏജൻസികൾക്ക് ബാധ്യത യുണ്ട്. അത് അവർ ചെയ്‌തെങ്കിൽ മാത്രമേ തീവ്രവാദ ഗ്രൂപ്പുകളിൽ ചെന്നെത്തിയിട്ടുണ്ടോ, നിർബ്ബന്ധിത മായി മതം മാറ്റത്തിന് വിധേയരാ യിട്ടുണ്ടോ, അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ കഴിയൂ. നമുക്കറിയാം, കഴിഞ്ഞ കാലങ്ങളിൽ ഐഎസിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ടുവന്ന ചില പെൺകുട്ടികളുണ്ട്. മതം മാറ്റത്തിന് നിർബ്ബന്ധിച്ചു എന്നു വെളിപ്പെടുത്തപ്പെട്ട കേസുകളുമുണ്ട്. കൂടാതെ, ഭീഷണികൾ, അതിക്രമങ്ങൾ, ബലപ്രയോഗങ്ങൾ തുടങ്ങിയവ, ക്രൈസ്തവരും ഹൈന്ദവരുമായ പെൺകുട്ടികൾക്ക് നേരേ ഉണ്ടായി എന്നുള്ള പരാതികളും ബഹുമാന പ്പെട്ട കോടതികളുടെ മുമ്പാകെ വന്നിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം പെൺകുട്ടികൾ നിർബ്ബന്ധിത മതപരിവർത്തനത്തിന് വിധേയരാക്ക പ്പെടുന്നു എന്ന ആരോപണവും പതിവാണ്. ഈ 875 പേരെ കണ്ടെത്തേണ്ടത് സ്‌റ്റേറ്റിന്റെ ബാധ്യതയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾ ഈ വിഷയത്തിൽ ഉണ്ടാകേണ്ടിയിരുന്നു. എങ്കിലും അത് ഉണ്ടായിട്ടില്ല. എന്നാൽ, ഇനിയും വൈകിയിട്ടില്ല. 

തെളിയാനുള്ള മിസ്സിംഗ് കേസുകളിൽ പ്രസക്തമായ വകുപ്പുകൾ ചേർക്കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. തട്ടിക്കൊണ്ടു പോകൽ, തെറ്റിദ്ധരിപ്പിച്ചു ലൈംഗികബന്ധത്തിൽ ഏർപ്പെടൽ, ബലാത്സംഗം, ലൈംഗികാവയവ വിഛേദനം, നിർബ്ബന്ധിത മതംമാറ്റൽ, ഭീകരപ്രവർത്തനങ്ങൾക്കു പ്രേരിപ്പിക്കൽ, രാജ്യദ്രോഹക്കുറ്റങ്ങൾക്ക് പ്രേരിപ്പി ക്കൽ, തുടങ്ങിയുള്ള വകുപ്പുകൾ വിവിധ കേസുകളിൽ ചേർക്കാവുന്നതാണെങ്കിലും, പരാതിക്കാരുടെ ജാഗ്രതക്കുറവു കൊണ്ടോ മറ്റോ പോലീസ് പ്രസ്തുത കുറ്റകൃത്യങ്ങൾക്കുള്ള വകുപ്പുകൾ എ.ക.ഞ മുതൽ ചേർക്കാൻ ശ്രദ്ധിക്കാറില്ല. പകരം, വെറും മിസ്സിംഗ് കേസ്സുകളായി രജിസ്റ്റർ ചെയ്താൽ, കേസ്സുകളുടെ ഗൗരവം നഷ്ടപ്പെടുകയും അന്വേഷണത്തിന്റെ ഗൗരവം നഷ്ടപ്പെട്ട് മേലു ദ്യോഗസ്ഥരുടെ ശ്രദ്ധയിൽ വരാതെ ഒതുങ്ങി പ്പോവുകയും ചെയ്യും. 

ന്യായമായ ആശങ്കയും ഉണ്ടാവേണ്ട ജാഗ്രതയും

പത്തുവർഷംമുമ്പ് കെസിബിസിയുടെ ജാഗ്രതാകമ്മീഷൻ ഇക്കാര്യം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ സീറോമലബാർ സിനഡ് ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചതോടൊപ്പം, ഇത്തരം ചർച്ചകൾ മതസൗഹാർദ്ദത്തെ ഹനിക്കാൻ ഇടയാകരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഇത് ക്രൈസ്തവവിശ്വാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട താണ്. ചില ചാനലുകളിലും സോഷ്യൽ മീഡിയയിലും അരങ്ങേറുന്ന വഴിവിട്ട ചർച്ചകൾ കൂടുതൽ സങ്കീർണ്ണ പ്രശ്‌നങ്ങളിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കും. ഇത്തരം വിഷയങ്ങളെ മതസ്പർദ്ധയുടെ തലത്തി ലേക്ക് വളർത്തിയെടുക്കേണ്ടത് ചില ജിഹാദി ഗ്രൂപ്പുകളുടെയും സാമൂഹിക വിരുദ്ധ ശക്തികളുടെയും അജണ്ടയാണ് എന്നുള്ളതും നാം തിരിച്ചറിയണം. സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ, ചില ക്രിസ്ത്യൻ നാമധാരികൾ (ഒരുപക്ഷെ അവർ ക്രൈസ്തവർ ആയിരിക്കണ മെന്നില്ല) തീവ്രവാദത്തെ പ്രത്യക്ഷമായും പരോക്ഷ മായും പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ആശയ പ്രചാരണങ്ങൾ നടത്തുന്നത് കാണാം. അതൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഗുണകരമല്ല എന്നാണ് എനിക്ക് സൂചിപ്പിക്കുവാനുള്ളത്.

ഇത്തരത്തിലുള്ള വിവാദങ്ങളെയും പ്രവർത്ത നങ്ങളെയും കത്തോലിക്കാ സഭയ്ക്കും കത്തോലിക്കാ പുരോഹിതർക്കും എതിരേയുള്ള വികാരമാക്കി മാറ്റുവാൻ ചില ശ്രമങ്ങൾ ഇവിടെ നടക്കുന്നുണ്ട് എന്നുള്ളതും വാസ്തവമാണ്. മുൻകാലങ്ങളിൽ പല വിഷയങ്ങളും ഉപയോഗിച്ച് സഭയെ ആക്രമിക്കാൻ മുന്നിൽ നിന്ന ചാനലുകളൊക്കെ തന്നെ ഇത് ഒരവസരമായി കണ്ടുകൊണ്ട് ഈ വിഷയത്തിലും മുൻനിരയിലുണ്ട്. ഏതെങ്കിലും കേസിൽ പക്വമല്ലാത്ത പ്രതികരണം സഭാപക്ഷത്തിൽ നിന്നുണ്ടാവുകയും, അതേറ്റു പിടിച്ച് ഒരു വൈകാരികമായ പ്രതികരണം മുസ്ലീം സമുദായത്തിൽ നിന്നുണ്ടാവുകയും ചെയ്താൽ മതസൗഹാർദ്ദം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് അതു നയിക്കും എന്ന കാര്യത്തിൽ സംശയമില്ല. അത്തരം ഒരവസ്ഥയാണ്, ഇപ്പോൾ സമുദായത്തിൽ വലിയ സ്വാധീനമില്ലാത്ത തീവ്രവാദ ഗ്രൂപ്പുകൾ ആഗ്രഹിക്കുന്നതും. നിഷ്പക്ഷരായ സമുദായാംഗ ങ്ങളെ തങ്ങളിലേക്കാകർഷിക്കാൻ അവർ എന്തും ചെയ്യും. എരിതീയിൽ അവർ ഒളിഞ്ഞിരുന്ന് എണ്ണ പകരും.

സഭാമക്കളായ പെൺകുട്ടികൾക്കിടയിൽ ഒരുവിഭാഗം സാമാന്യ രീതികൾക്കപ്പുറമുള്ള ചില ബന്ധങ്ങളിൽപെട്ട് പുറത്തുപോവുകയും, നിർബ്ബന്ധിത മതപരിവർത്തനത്തിന് വിധേയരാവു കയും, ചിലർ ഐഎസിന്റെയും മറ്റും ഇരകളായി മാറുകയും ചെയ്യുന്നു. ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടതിനു ശേഷം തിരികെയെത്തിയ ചില പെൺകുട്ടികളിൽ ക്രൈസ്തവരും ഹൈന്ദവരും ഉണ്ട്. ആ ഒരു പ്രതിസന്ധി നിലനില്ക്കുമ്പോൾ അതിലുള്ള ആശങ്ക പ്രകടമാക്കുക എന്നുള്ളത് സഭാ നേതൃത്വത്തിന്റെ കടമയാണ്.

ലവ് ജിഹാദ് - ഒരു യാഥാർത്ഥ്യം

തീവ്രവാദ ലക്ഷ്യങ്ങളുള്ള ചില സംഘടനകൾ തന്നെ രംഗത്തു വന്നിട്ടുണ്ട്. പാക്കിസ്ഥാന്റെ രഹസ്യ ഏജൻസിയായ ഐഎസ്‌ഐ പോലുള്ളവയുടെ സാമ്പത്തിക സഹായം പോലും ഇത്തരക്കാർക്കുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ജിഹാദി ഗ്രൂപ്പുകൾ യുവാക്കൾക്ക് പണവും വാഹനവും, ആഡംഭരവസ്തുക്കളും നല്കി അവരെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും പെൺകുട്ടികളെ വലയിലാക്കാനായി അവരെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. ഇത്തരം കുൽസിത ശ്രമങ്ങൾ നടക്കുമ്പോൾ, ആ വിപത്തിനെ ചൂണ്ടിക്കാണിക്കുമ്പോൾ അത് ആ വിഭാഗത്തിൽ പെട്ട മുഴുവൻ ആളുകളെയും തെറ്റുകാരാക്കി ചിത്രീ കരിക്കുന്നു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം പ്രബുദ്ധരായ മലയാളികൾക്കിടയിൽ വിലപ്പോവില്ല.

പ്രണയവിവാഹങ്ങൾ കേരളത്തിന് അന്യമല്ല. അത് ഇതുവരെ ആരും വലിയ പ്രശ്‌നമായി കണ്ടിട്ടുമില്ല. ഒരു പ്രത്യേക മതവിഭാഗത്തിലേക്ക് അനേകം പെൺകുട്ടികൾ ചേക്കേറുമ്പോഴും അതിനെ പ്രോത്സാഹിപ്പിക്കാൻ സംഘടിതമായ ശ്രമങ്ങൾ നടക്കുമ്പോഴും സ്വാഭാവികമായും പ്രതിഷേധമുയരും. അത്തരത്തിൽ ഒരു അവസ്ഥയെക്കുറിച്ചു ബോധവാന്മാരായിരിക്കണം എന്നാണ് മെത്രാന്മാർ വിശ്വാസികളെ ഓർമ്മിപ്പിച്ചത്.

മനുഷ്യൻ മനുഷ്യനെ നിഷ്ഠുരമായി കൊലചെയ്യുന്ന, ഏറ്റവും വലിയ ക്രൂരതകൾ ചെയ്യുന്ന ഐഎസിന്റെ പ്രവർത്തകരായി കേരളത്തിലെ പെൺകുട്ടികൾ പോയിട്ടുണ്ടെങ്കിൽ, അത് സംഘടിതമായി കൊണ്ടുപോയതാണ് എന്നുള്ളതിന് യാതൊരു സംശയവുമില്ല. ഇപ്രകാരം ഐഎസിന്റെ മുന്നണിയിലേക്ക് ഏതെങ്കിലും ക്രിസ്തീയ ഹൈന്ദവ പെൺകുട്ടികൾ സ്വമേധയാ ചെന്നെത്തുമെന്ന് ആരെങ്കിലും പറഞ്ഞാൽ അതു വിശ്വസിക്കാൻ നമുക്കാവില്ല. ഇത്തരം കാര്യങ്ങൾ കൂട്ടിവായിച്ചാൽ കേരളത്തിലെ സമൂഹത്തിന് ചില വ്യക്തമായ തിരിച്ചറിവുകളിലേക്ക് എത്താൻ സാധിക്കും.

തീവ്രവാദ ഗ്രൂപ്പുകൾ എക്കാലവും സമൂഹ ത്തിന് 'ഭീഷണിയാണ്. അവർ പൊതുസമൂഹത്തിന്റെ മുഖ്യധാരയോട് ചേർന്നുപോകുന്നവരല്ല. ക്രൈസ്തവ നാമധാരികളായ ചിലർ തങ്ങളുടെ ആശയങ്ങളിലൂടെ തീവ്രവാദം പ്രചരിപ്പിക്കുന്നുവെങ്കിൽ, അവരെ ഒറ്റപ്പെടുത്തേണ്ടത് ക്രൈസ്തവ സമൂഹത്തിന്റെ ചുമതലയാണ്. ഹൈന്ദവ വിഭാഗത്തിൽ നിന്ന് അത്തരം ഗ്രൂപ്പുകൾ രംഗപ്രവേശം ചെയ്യുന്നെങ്കിൽ അവരെ ഒറ്റപ്പെടുത്തി ആ സമൂഹത്തിന്റെ 'ഭദ്രത കാത്തു സൂക്ഷിക്കേണ്ടത് ഹൈന്ദവ സമുദായമാണ്. അത്തരത്തിൽ മുസ്ലീം സമുദായത്തിൽ രൂപംകൊള്ളുന്ന തീവ്രവാദ പ്രവർത്തനങ്ങളെയും ജിഹാദികളെയും പ്രതിരോധിക്കേണ്ടത് മുസ്ലീം സമുദായത്തിന്റെ ഉത്തരവാദിത്വമാണ്. അങ്ങനെ കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി നിന്ന് ഇത്തരം പ്രവർത്തനങ്ങളെ നേരിടാൻ പരിശ്രമിച്ചാൽ നമ്മുടെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയും. എന്നാൽ ഇത്തരം ചില തീവ്രവാദ ഗ്രൂപ്പുകൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും എതിരേ എന്തെങ്കിലും പരാമർശങ്ങൾ പൊതു വേദികളിൽ ഉണ്ടാകുമ്പോൾ അവയെ പെട്ടെന്ന് തമസ്‌കരിക്കാനോ, അവർക്ക് കൂട്ടുനിന്ന് അവരുടെ വക്താക്കളായി പ്രവർത്തിക്കാനോ ചില മാധ്യമങ്ങൾ ശ്രമിക്കുന്നത് മാധ്യമധർമ്മത്തിനു വിരുദ്ധമാണ്. അത്തരം മാധ്യമപ്രവർത്തകർ കൂലിക്കെടുക്ക പ്പെട്ടവരാണ് എന്ന് ആരോപണമുയർന്നാൽ അതിൽ തെറ്റുപറയാൻ കഴിയില്ല. ഇത്തരം വിഷയങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതി മാധ്യമങ്ങൾക്ക് ചേർന്നതല്ല. തീവ്രവാദ വിഭാഗങ്ങളെ ഒറ്റപ്പെടുത്താൻ കേരള സമൂഹവും മാധ്യമങ്ങളും ഒരുമിച്ചു നില്ക്കുകയാണ് വേണ്ടത്.

ലവ് ജിഹാദ് കേസുകൾ ഞാൻ അന്വേഷി ച്ചിട്ടോ, അത്തരം കേസുകൾ എന്റെ അന്വേഷണ പരിധിയിൽ വന്നിട്ടോ ഇല്ല എങ്കിലും, കേരളത്തിൽ സേവനം ചെയ്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ, ഇത്തരം കാര്യങ്ങൾ ഇവിടെ നടക്കുന്നു എന്നുള്ളത് എനിക്ക് ബോധ്യമായിട്ടുള്ള കാര്യമാണ്. നിർബ്ബന്ധിത മതപരിവർത്തനങ്ങളും അതിനു വേണ്ടിയുള്ള പ്രണയം നടിക്കലും കേരളത്തിൽ ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്. തീവ്രവാദ ഗ്രൂപ്പുകൾ പെൺകുട്ടികളെ മാത്രമല്ല, ആൺകുട്ടികളെയും വലയിലാക്കി കൊണ്ടുപോയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. കണ്ണടച്ച് നമുക്ക് ഇരുട്ടാക്കാം. എന്നാൽ, കണ്ണടച്ച് യാഥാർഥ്യങ്ങളെ തമസ്‌ക്കരിക്കാൻ നമുക്കാവില്ല.

ജേക്കബ് ജോബ് ഐപിഎസ്

(Rtd)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.