വത്തിക്കാൻ സിറ്റി : “നിങ്ങൾ സീറോ മലബാർ വിമതരോ അതോ അനുസരണയുള്ളവരോ ?” ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വച്ച് അത്തെനെയോ പൊന്തിഫിക്കൽ റെജീന അപ്പോസ്റ്റോലേറും എന്ന യൂണിവേഴ്സിയിലെ വൈദീക വിദ്യാർത്ഥികൾക്ക് നൽകിയ കൂടിക്കാഴ്ചയിൽ സീറോ മലബാർ വൈദീക വിദ്യാർത്ഥികളോടായി ഫ്രാൻസിസ് മാർപ്പാപ്പ ഈ ചോദ്യം ചോദിച്ചത്. മാർപാപ്പയുടെ ചോദ്യം പെട്ടെന്ന് മനസിലാകാതെ പോയ വൈദീക വിദ്യാർത്ഥികൾക്ക് വീണ്ടും അദ്ദേഹം വിശദീകരിച്ചു കൊടുത്തു. “ നിങ്ങൾ അനുസരണം ഉള്ളവരാണോ അതോ നിങ്ങൾ നിങ്ങളുടെ പാത്രിയാർക്കുമായി വഴക്കുണ്ടാക്കുന്നവരാണോ “ ഇറ്റാലിയൻ ഭാഷയിൽ സംസാരിച്ച അദ്ദേഹം വഴക്കുണ്ടാക്കുക എന്നത് സൂചിപ്പിക്കുവാനായി കൈകൾകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു.
ചുറ്റും കൂടി നിന്നവർ ചിരിച്ചപ്പോൾ മാർപ്പാപ്പ അവരോടു സ്നേഹബുദ്ധ്യാ ആവശ്യപ്പെടുന്നു നിങ്ങൾ നിങ്ങളുടെ പാത്രിയർക്കായ മാർ ആലഞ്ചേരിയെ അനുസരിക്കണം . സീറോ മലബാർ സഭയിൽ ഉടലെടുത്ത ആരാധനാക്രമ വിവാദം മാർപ്പായെ വല്ലാതെ അസ്വസ്ഥനാക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അടുത്തകാലത്തെ മാർപ്പാപ്പയുടെ പല പ്രസംഗങ്ങളും സംഭാഷണങ്ങളും. ആരാധനക്രമത്തെച്ചൊല്ലി കലാപം സൃഷ്ടിക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ദൈവത്തെ ആരാധിക്കാന്‍ കഴിയില്ലെന്ന് ഈ മാസം പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു.
ഏകീകൃത കുർബ്ബാന അർപ്പണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ ആഹ്വാനങ്ങൾ തള്ളിക്കളഞ്ഞ എറണാകുളം- അങ്കമാലി അതിരൂപതയിലെ വിമതസമൂഹം സീറോ മലബാർ സഭാ തലവനും മാർപ്പാപ്പയ്ക്കും ഒരു പോലെ തലവേദന സൃഷ്ടിക്കുന്നു. മാർപ്പാപ്പ തങ്ങൾക്കനുകൂലമാണ് എന്ന് പ്രചരിപ്പിക്കുന്ന എറണാകുളം വിമത വിഭാഗത്തിന്റെ നിലപാടുകൾ ആഗോള കത്തോലിക്കാ സഭയുടെ തലവൻ തന്നെ ട്രോളുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.
അത്തെനെയോ പൊന്തിഫിക്കൽ റെജീന അപ്പോസ്റ്റോലേറും യൂണിവേഴ്സിറ്റിയിലെ വൈദീക വിദ്യാർത്ഥികളായ ജോസ് ഈറ്റക്കൻ, ക്രിസ്റ്റി ചിരിയൻകണ്ടം, ടിജോ മറ്റപ്പള്ളിൽ, എൽദോസ് കാരിയേലിൽ എന്നിവരോടാണ് മാർപ്പാപ്പ ഈ സംഭാഷണം നടത്തിയത്. സീറോ മലബാർ സഭയുടെ തലവനെ അനുസരിക്കണമെന്ന് ആവർത്തിച്ച് അദ്ദേഹം ആവശ്യപ്പെടുന്നത് സീറോ മലബാർ സഭയിൽ ഐക്യത്തിന് പ്രചോദനമാകുമെന്ന് വിശ്വാസികൾ കരുതുന്നു. മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായ സീറോ മലബാർ സഭയുടെ തലവനെ പാത്രിയർക്ക് എന്നാണ് മാർപ്പാപ്പ വിശേഷിപ്പിച്ചത്. മേജർ ആർച്ച് ബിഷപ്പുമായോ, കർദിനാളുമായോ നാളുമായോ യുദ്ധം ചെയ്യുന്നവർ എന്നല്ല, പാത്രിയാർക്കായുമായി യുദ്ധത്തിൽ (fa guerra ) ഉള്ളവരാണോ നിങ്ങൾ എന്നാണ് മാർപാപ്പ ചോദിക്കുന്നത്.സീറോ മലബാർ സഭയുടെ തലവനെ മാർപാപ്പ തന്നെ പാത്രിയാർക്കാ എന്നാണ് വിളിക്കുന്നത്. ഇത് വലിയ ഒരു മാറ്റമോ, പുതിയ കാര്യമോ അല്ല എന്നുള്ളതാണ് സത്യം. 2017 ൽ തന്നെ സീറോ മലബാർ സഭക്ക് പാത്രിയാർക്കൽ സഭക്കുള്ള എല്ലാ പ്രത്യേക അവകാശങ്ങളും കത്തോലിക്കാ സഭ അനുവദിച്ചു തന്നിരുന്നു. ഔദ്യോഗികമായ പ്രഖ്യാപനം വിവിധ കാരണങ്ങളാൽ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് മാത്രം. ഔദ്യോഗികമായി സീറോ മലബാർ സഭയ്ക്ക് പാത്രിയർക്കാ പദവി ഉടൻ ലഭിക്കുമെന്ന് വത്തിക്കാനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.