കാഠ്മണ്ഡു (നേപ്പാള്‍): പത്താം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് വനിത പര്‍വതാരോഹക. നേപ്പാളി ഷേര്‍പ്പ ലക്പയാണ് സ്വന്തം റെക്കോഡ് തകര്‍ത്തത്. 48 വയസുകാരിയായ ലക്പ ഷേര്‍പ്പയും മറ്റ് പര്‍വതാരോഹകരും അടങ്ങുന്ന സംഘം 8,849 മീറ്റര്‍ (29,032 അടി) ഉയരത്തില്‍ വ്യാഴാഴ്ച രാവിലെയാണ് എത്തിയതെന്ന് ഷേര്‍പ്പയുടെ സഹോദരനും പര്യവേഷണ സംഘാടകനുമായ മിങ്മ ഗെലു പറഞ്ഞു.
ഔപചാരിക വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിക്കാതിരുന്ന ലക്പ പര്‍വതാരോഹകര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതും സഹായിക്കുന്നതും ഉപജീവനമാര്‍ഗമായി തിരഞ്ഞെടുത്തു.
മകള്‍ ജനിച്ച് എട്ടു മാസത്തിനുശേഷമായിരുന്നു ലക്പയുടെ ആദ്യത്തെ പര്‍വതാരോഹണം. അന്നവര്‍ രണ്ടു മാസം ഗര്‍ഭിണിയുമായിരുന്നു. പര്‍വതാരോഹണത്തില്‍ പ്രത്യേക പരിശീലനമൊന്നും നേടിയിട്ടില്ല. ഒരു സാധാരണ കുടുംബത്തില്‍ 11 കുട്ടികള്‍ക്കൊപ്പം വളര്‍ന്നുവന്നു. 2000-ല്‍ ആയിരുന്നു ലക്പയുടെ ആദ്യത്തെ വിജയയാത്ര.
എല്ലാ വനിതകള്‍ക്കും ഇതൊരു പ്രചോദനമാകണമെന്നും അതിലൂടെ അവരുടെ സ്വപ്നങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നും ലക്പ ഷേര്‍പ്പ പറഞ്ഞു.
നേപ്പാള്‍ സ്വദേശിനിയായ ഷേര്‍പ്പ ഇപ്പോള്‍ മൂന്ന് കുട്ടികളുമായി യു.എസിലാണ് താമസിക്കുന്നത്. ശനിയാഴ്ച നേപ്പാളി ഷേര്‍പ്പ ഗൈഡായ കാമി റിത 26 തവണ എവറസ്റ്റ് കീഴടക്കി റെക്കോഡ് സ്ഥാപിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ സ്വന്തം റെക്കോര്‍ഡാണ് 52 വയസുകാരനായ കാമി റിത മറികടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.