അണിയറയില്‍ ഒരുങ്ങുന്നത് വാട്‌സ്ആപിന്റെ കിടിലന്‍ ഫീച്ചര്‍

 അണിയറയില്‍ ഒരുങ്ങുന്നത് വാട്‌സ്ആപിന്റെ കിടിലന്‍ ഫീച്ചര്‍

വാട്‌സ്ആപ് അടുത്തിടെ അവതരിപ്പിച്ചതില്‍ ഏറ്റവും ജനപ്രിയമായ ഫീച്ചര്‍ ആയിരുന്നു മള്‍ട്ടി ഡിവൈസ് ഫീച്ചര്‍. ഒരേ സമയം നാല് ഡിവൈസുകളില്‍ വരെ ഒരു അക്കൗണ്ട് ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചര്‍ ആയിരുന്നു ഇത്. ഈ ഫീച്ചര്‍ വന്‍ വിജയമായതോടെ മറ്റൊരു പരീക്ഷണത്തിന് കൂടി ഒരുങ്ങുകയാണ് വാട്ട്സ്ആപ്. കംപാനിയന്‍ മോഡെന്ന പുതിയ പരീക്ഷണമാണ് വാട്ട്സ്ആപ് ഇപ്പോള്‍ പുറത്ത് കൊണ്ടു വരുന്നത്.

പ്രൈമറി ഫോണുകളില്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ് അക്കൗണ്ട് മറ്റൊരു ഫോണില്‍ എളുപ്പം ലോഗിന്‍ ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്. ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഒടിപി നമ്പറിനായി കാത്ത് നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കി ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ആകും എന്നതാണ് ഈ ഫീച്ചറിനെ കൂടുതല്‍ ജനപ്രിയമാക്കുന്നത്.

ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് ആദ്യം ഒരു ഫോണ്‍ കംപാനിയന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഉപയോക്താക്കളുടെ പ്രൈമറി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മറ്റൊരു ഫോണില്‍ ആക്‌സസ് ചെയ്യാം. മള്‍ട്ടി ഡിവൈസ് ഫീച്ചറിന് കീഴിലായിരിക്കും പുതിയ സവിശേഷതയും ഉണ്ടാവുക. പ്രൈമറി ഫോണ്‍ സ്വിച്ച് ഓഫായി പോവുകയോ ബാറ്ററി തീര്‍ന്ന് പോവുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഉപഭോക്താള്‍ക്ക് ഇത് ഏറെ ഫലപ്രദമാകും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

വാട്ട്സ്ആപ്പ് വാര്‍ത്തകള്‍ ഏറ്റവും ആദ്യം പുറത്തു വിടുന്ന വാബീറ്റ ഇന്‍ഫോയാണ് കംപാനിയന്‍ മോഡ് ഫീച്ചറിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. വാട്‌സ് ആപ്പിന്റെ 2.22.11.10 ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയതായും വാബീറ്റ ഇന്‍ഫോ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മെസേജുകള്‍ക്ക് റിയാക്ഷന്‍ നല്‍കാന്‍ സഹായിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ് അവതരിപ്പിച്ചിരുന്നു. ഇനി അടുത്തതായി കംപാനിയന്‍ മോഡ് ഫീച്ചര്‍ ആണോ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്ന ആകാംഷയിലാണ് ഏവരും. സ്റ്റാറ്റസുകള്‍ക്ക് സ്റ്റിക്കര്‍ റിയാക്ഷന്‍ നല്‍കാന്‍ അനുവദിക്കുന്ന ഒരു ഫീച്ചറും വാട്ട്സ്ആപ് അണിയറയില്‍ ഒരുക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.