നവി മുംബൈയില്‍ പാഴ് വസ്തുക്കള്‍ ഉപയോ​ഗിച്ച്‌ നിര്‍മിച്ച കൂറ്റന്‍ ഫ്ലമിം​ഗോ ശില്‍പ്പം; റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി

നവി മുംബൈയില്‍ പാഴ് വസ്തുക്കള്‍ ഉപയോ​ഗിച്ച്‌ നിര്‍മിച്ച കൂറ്റന്‍ ഫ്ലമിം​ഗോ ശില്‍പ്പം; റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി

മുംബൈ: റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച്‌ നവി മുംബൈയില്‍ പാഴ് വസ്തുക്കള്‍ ഉപയോ​ഗിച്ച്‌ നിര്‍മിച്ച കൂറ്റന്‍ ഫ്ലമിം​ഗോ ശില്‍പ്പം. 10 ആള്‍ പൊക്കത്തിലാണ് ശില്‍പ്പത്തിന്റെ നിര്‍മാണം.

ഫ്ലമിംഗോ നില്‍ക്കുന്ന സ്റ്റാന്‍ഡ് സഹിതം 61 അടിയാണ് ആകെ ഉയരം. നെരുളിലെ 'ജ്വല്‍ ഓഫ് നവി മുംബൈ' ജലാശയത്തിന് സമീപത്തെ തുറസായ സ്ഥലത്താണ് ശില്‍പമുള്ളത്. നഗര ശുചീകരണത്തിന്റെ ഭാഗമായി നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ആരംഭിച്ച യജ്ഞത്തില്‍ ലഭിച്ച പാഴ് വസ്തുക്കള്‍ കൊണ്ടാണ് ഇത്രയും ഉയരമുള്ള മനോഹരമായ ഫ്ലമിംഗോ ശില്‍പം നിര്‍മിച്ചത്.

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സ് ബുക്കിലാണ് ശില്‍പം സ്ഥാനം പിടിച്ചത്. ആക്രി വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശില്‍പമെന്ന പേരിലാണ് റെക്കോര്‍ഡ്. 1500 കിലോ ലോഹമാണ് ശില്‍പത്തിനായി ഉപയോഗിച്ചത്.

വര്‍ഷത്തില്‍ ഒരു ലക്ഷത്തിലേറെ ഫ്ലമിംഗോകള്‍ കാതങ്ങള്‍ താണ്ടി നവി മുംബൈയില്‍ എത്താറുണ്ട്. മുനിസിപ്പല്‍ കോര്‍പറേഷന്‍ അടുത്തിടെ ഫ്ലമിംഗോ സിറ്റിയായി നവി മുംബൈയെ പ്രഖ്യാപിച്ചിരുന്നു. ഫ്ലമിംഗോ സൗഹൃദ നഗരമെന്ന സന്ദേശം നല്‍കാനാണ് ശില്‍പം സ്ഥാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.