സിസ്റ്റർ ജെസീറ്റ മരിയ ചൂനാട്ട് എസ് എച്ച് നെ എസ്എംസിഎ കുവൈറ്റ് അനുമോദിച്ചു

സിസ്റ്റർ ജെസീറ്റ മരിയ ചൂനാട്ട് എസ് എച്ച് നെ എസ്എംസിഎ കുവൈറ്റ് അനുമോദിച്ചു

കുവൈറ്റ് സിറ്റി: സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച സിസ്റ്റർ ജെസീറ്റ മരിയ ചുനാട്ട് എസ് എച്ച് നെ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ അനുമോദിച്ചു. അഹമ്മദി അവർ ലേഡി ഓഫ് അറേബ്യ ഇടവകാംഗങ്ങളായ ചുനാട്ട് ജോസ് മാത്യു, ആൻസി ജോസ് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് സിസ്റ്റർ ജെസീറ്റ. 

കുവൈറ്റിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുഹൃദയ സന്യാസസഭയിൽ ചേർന്ന സിസ്റ്റർ ഏപ്രിൽ 28 നാണ് സഭാ വസ്ത്രം സ്വീകരിച്ചത്.
എസ്എംസിഎ പ്രസിഡൻ്റ് സാൻസിലാൽ ചക്യത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദനയോഗത്തിൽ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ.ജോണി ലോണിസ് മഴുവൻഞ്ചേരി ഓ എഫ് എം കപ്പുച്ചിൻ മുഖ്യപ്രഭാഷണം നടത്തുകയും എസ്എംസിഎ യുടെ ഉപഹാരം നൽകുകയും ചെയ്തു.


കാർമ്മൽ സ്കൂൾ പ്രിൻസിപ്പാൾ സി. ക്രിസ്റ്റി മരിയ,ഫാ. സന്തോഷ്, വിവിധ ഏരിയ കൺവീനർമാരായ സന്തോഷ് ജോസഫ് , ജിസ്‌മോൻ ജോസ്, ബോബി തോമസ് കയ്യാലപ്പറമ്പിൽ, സുനിൽ തോമസ്, ബാലദീപ്തി ട്രഷറർ അമല സോണി, എസ് എം സി എ മുൻ പ്രസിഡന്റ് ബിജോയ്‌ പാലക്കുന്നേൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

സിസ്റ്റർ ജെസീറ്റ മരിയാ മറുപടി പ്രസംഗം നടത്തി. ബാലദീപ്തിയുടെ മുൻ കൺവീനർ കൂടിയായ സിസ്റ്റർ മരിയായെയും വിശഷ്ടാതിഥികളെയും ഈ വർഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾ എസ്എംസിഎ ഫാഹഹേ ൽ ഏരിയ ജനറൽ സെക്രട്ടറി അനിൽ സക്കറിയായുടെ നേതൃത്വത്തിൽ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു.


ജോയിന്റ് സെക്രട്ടറി ജിജിമോൻ കുര്യാള സ്വാഗതവും ട്രഷറർ ജോസ് മത്തായി നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.