ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂപീകരണത്തിന് സുപ്രീം കോടതിയുടെ അനുമതി; അഭിഭാഷകരുടെ ഹര്‍ജി തള്ളി

ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂപീകരണത്തിന്  സുപ്രീം കോടതിയുടെ അനുമതി; അഭിഭാഷകരുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി. ട്രൈബ്യൂണലിനുള്ള കേന്ദ്ര നിയമം ഭരണഘടന വിരുദ്ധമല്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ട്രൈബ്യൂണല്‍ ഉത്തരവുകളെ സുപ്രീം കോടതിയില്‍ നേരിട്ട് ചോദ്യം ചെയ്യാനുള്ള വകുപ്പും അംഗീകരിച്ചു.

ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം നിയമം ഭരണഘടന വിരുദ്ധമാണെന്നാരോപിച്ച് മധ്യപ്രദേശിലെ ഒരു സംഘം അഭിഭാഷകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമം നടപ്പിലായാല്‍ കേന്ദ്ര സര്‍ക്കാരിന് തന്നിഷ്ട പ്രകാരം തീരുമാനമെടുക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രധാന ആക്ഷപം.

സംസ്ഥാന സര്‍ക്കാരുകളെയോ, ചീഫ് ജസ്റ്റിസിനെയോ അറിയിക്കാതെ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനങ്ങളില്‍ ബഞ്ച് രൂപീകരിക്കാന്‍ സാധിക്കും. അതിനാല്‍ നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജസ്റ്റീസ് കെ.എം.ജോസഫ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഈ വാദങ്ങള്‍ തള്ളി.

നിയമത്തില്‍ ഭരണഘടന വിരുദ്ധമായി ഒന്നുമില്ല. കേന്ദ്ര സര്‍ക്കാരിന് നിയമവുമായി മുന്നോട്ട് പോകാം. ഇതിനായുള്ള ചട്ടങ്ങളും രൂപീകരിക്കാം. ട്രൈബ്യൂണല്‍ ഉത്തരവുകളെ നേരിട്ട് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനുള്ള വകുപ്പും അംഗീകരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.