ദുബായ്: നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഏഷ്യന്‍ സ്വദേശിയായ അമ്മയ്ക്ക് ജയില്‍ ശിക്ഷ വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. രണ്ട് മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിട്ടുളളത്.
പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം രാജ്യത്തേക്ക് കടുന്നുകളഞ്ഞ ഇവരുടെ അസാനിദ്ധ്യത്തിലാണ് ശിക്ഷ വിധിച്ചത്. പ്രസവശേഷം അനാരോഗ്യം മൂലം കുഞ്ഞിനെ നവജാത ശിശുക്കള്‍ക്കായുളള ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്.
ആരോഗ്യം വീണ്ടെടുത്തതിനാല്‍ അമ്മയ്ക്ക് വീട്ടിലേക്ക് പോകാനുളള അനുവാദം ലഭിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞ് തുടർ നിരീക്ഷണങ്ങള്‍ക്കായി ആശുപത്രിയിലെത്തിയ അമ്മ കുഞ്ഞിനെ കൊണ്ടുപോകാതെ സ്വന്തം രാജ്യത്തേക്ക് പോകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിന്‍റെ സുരക്ഷിതത്വത്തില്‍ വീഴ്ച വരുത്തിയതിനാണ് അമ്മയ്ക്ക് ജയില്‍ ശിക്ഷ നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.