വാട്‌സാപ്പില്‍ കള്ളപ്പേര് ഉപയോഗിച്ചാല്‍ പണി പാളും! കാരണമിതാണ്

വാട്‌സാപ്പില്‍ കള്ളപ്പേര് ഉപയോഗിച്ചാല്‍ പണി പാളും! കാരണമിതാണ്

ന്യൂയോര്‍ക്ക്: വാട്‌സാപ്പില്‍ കള്ളപ്പേരും വിളിപ്പേരും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ എത്രയും പെട്ടെന്ന് ഔദ്യോഗിക പേര് തന്നെ ഉപയോഗിക്കേണ്ടി വരും. കാരണം വാട്‌സാപ്പ് പേ ഉപയോഗിക്കണമെങ്കില്‍ യഥാര്‍ത്ഥ പേര് തന്നെ വേണം.

വാട്‌സാപ് പേ സൈന്‍-അപ് ചെയ്യുമ്പോള്‍, തിരിച്ചറിയല്‍ രേഖകളിലുള്ള പേരാണ് നല്‍കേണ്ടത്. ഇത് പ്രൊഫൈലിലുള്ള പേരില്‍ നിന്നു വ്യത്യസ്തമായാല്‍ കുഴപ്പമില്ല. അതേസമയം, വാട്‌സാപ് പേ വഴി പണമടച്ചാല്‍ പണം ലഭിക്കുന്നയാള്‍ക്ക് അക്കൗണ്ട് ഉടമയുടെ യഥാര്‍ഥ പേര് അറിയാനാവും.

ഇതുവരെ വാട്‌സാപ് ഉപയോഗിച്ച് പണമടച്ചിരുന്നവര്‍ക്ക് 25 വരെ അക്കങ്ങളോ അക്ഷരങ്ങളോ ഇമോജിയോ കാണിച്ചാല്‍ മതിയാകുമായിരുന്നു. ഇനി പണം കൈമാറുമ്പോള്‍ ഔദ്യോഗിക പേര് നിര്‍ബന്ധമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആപ്പില്‍ സെറ്റിങ്‌സ്>ഹെല്‍പ് സെന്റര്‍>എബൗട്ട് യുപിഐ പേമെന്റ്‌സ് എന്ന വിഭാഗം വായിച്ചാല്‍ മതി.

ഫേക്ക് ഐഡികള്‍ ഉണ്ടാക്കി വാട്‌സാപ്പ് ചാറ്റ് നടത്തുന്നവര്‍ക്ക് പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ചുരുക്കം. വാട്‌സാപ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍പേ, ഫോണ്‍ പേ, ഭിം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചും പണം കൈമാറാം.

നാഷനല്‍ പേയ്മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനാണ് വാട്‌സാപ്പ് ഔദ്യോഗിക നാമം ചോദിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.