ന്യൂഡല്‍ഹി: വീണ്ടും കോവിഡ് ഭീഷണി സൃഷ്ടിച്ച് രാജ്യത്ത് ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം കണ്ടെത്തി. ഒമിക്രോണിന്റെ ബിഎ 4 വകഭേദമാണ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ കോവിഡ് 19 ജീനോം സീക്വന്‍സിങ് ശൃംഖലയായ ഇന്‍സാകോഗ് ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
പുതിയ വകഭേദത്തിലുള്ള രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഹൈദരാബാദിലെത്തിയ രോഗിക്കാണ് ഒമിക്രോണിന്റെ ഉപ വകഭേദം ആദ്യം കണ്ടെത്തിയത്. രണ്ടാമത്തേത് ചെന്നൈയില്‍ നിന്നാണ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നുള്ള സാമ്പിള്‍ ഒരു യുവതിയുടേതാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കയില്‍ കോവിഡ് 19 ന്റെ അഞ്ചാമത്തെ തരംഗത്തിലേക്ക് നയിച്ച ഒമിക്രോണിന്റെ രണ്ട് ഉപ വകഭേദങ്ങളില്‍ ഒന്നാണ് ബിഎ 4 ഒമിക്രോണിന്റെ ബിഎ4, ബിഎ5 ഉപ വേരിയന്റുകളെ 'ആശങ്കയുടെ വകഭേദങ്ങള്‍' എന്നാണ് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രഖ്യാപിച്ചത്. ഇതിനോടകം പല യൂറോപ്യന്‍ രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത് ബിഎ1, ബിഎ2 എന്നീ ഉപ വകഭേദങ്ങളാണ്. ആഗോള തലത്തില്‍ നിന്നുള്ള ഡാറ്റയുടെ വിശകലനം അനുസരിച്ച് കഴിഞ്ഞ 60 ദിവസങ്ങളിലായി ക്രമീകരിച്ച മൊത്തം സാമ്പിളുകളുടെ 62 ശതമാനവും ബിഎ2 ആണ്. ബിഎ4, ബിഎ5 വേരിയന്റുകളില്‍ കാര്യമായ മരണവര്‍ധനവ് ഉണ്ടായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.