ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞു പോക്ക് തുടരുന്നു; അര്‍ജുന്‍ സിംഗ് എംപി തിരികെ തൃണമൂലില്‍

ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞു പോക്ക് തുടരുന്നു; അര്‍ജുന്‍ സിംഗ് എംപി തിരികെ തൃണമൂലില്‍

കൊല്‍ക്കത്ത: എംപിയും പശ്ചിമ ബംഗാള്‍ ബിജെപി മുന്‍ ഉപാധ്യക്ഷനുമായിരുന്ന അര്‍ജുന്‍ സിങ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി കൊല്‍ക്കത്തയില്‍ വെച്ച് അര്‍ജുന്‍ സിങിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ബംഗാള്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കവെയാണ് അര്‍ജുന്‍ സിങിന്റെ കൂടുമാറ്റം. സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ അദേഹം പലതവണ രംഗത്തു വന്നിരുന്നു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ടിഎംസിയില്‍ നിന്ന് തന്നെ അര്‍ജുന്‍ സിങ് ബിജെപിയിലെത്തുന്നത്. തിരഞ്ഞെടുപ്പില്‍ ടിഎംസിയുടെ പ്രൊഫ ദേവ്ദൂത് ഷീതിനെ തോല്‍പ്പിച്ച് ലോക്‌സഭയിലേക്കെത്തുകയും ചെയ്തു.

നേരത്തെ ഭട്ട്പാറ മണ്ഡലത്തില്‍ നിന്ന് ടിഎംസി ടിക്കറ്റില്‍ നാല് തവണ അര്‍ജുന്‍ സിങ് ലോക്‌സഭയിലെത്തിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ 2020 ലാണ് ബിജെപി അര്‍ജുന്‍ സിങിന് പാര്‍ട്ടിയുടെ ഉപാധ്യക്ഷനായി നിയമിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിയ പലരും തിരികെ മടങ്ങി കൊണ്ടിരിക്കുന്നത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.