നിസാര കാരണങ്ങള്‍ പറഞ്ഞ് ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കരുത്: താക്കീതുമായി സുപ്രീം കോടതി

നിസാര കാരണങ്ങള്‍ പറഞ്ഞ് ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കരുത്: താക്കീതുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: നിസാരവും സാങ്കേതികവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും ലഭ്യമല്ലാത്ത രേഖകള്‍ ആവശ്യപ്പെട്ടും ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കാന്‍ പാടില്ലെന്ന് വിധിച്ച് സുപ്രീം കോടതി.

മോഷ്ടിക്കപ്പെട്ട ട്രക്കിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കിയില്ലെന്ന കാരണം പറഞ്ഞ് ഇന്‍ഷ്വറന്‍സ് തുക നിഷേധിച്ചതിനെതിരെ ഛത്തീസ്ഗഡ് സ്വദേശി ഗുര്‍മേല്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എം.ആര്‍. ഷായും ബി.വി നാഗരത്നയും അടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി.

ഹര്‍ജിക്കാരന് ഇന്‍ഷ്വറന്‍സ് തുകയായ 12 ലക്ഷം രൂപയും കേസ് നടത്തിപ്പ് ചെലവായി 25,000 രൂപയും നല്‍കാന്‍ കോടതി വിധിച്ചു. ഇന്‍ഷ്വറന്‍സ് എടുത്ത ആളിന്റെ പരിധിക്കപ്പുറത്തുള്ള രേഖകള്‍ ആവശ്യപ്പെടരുതെന്ന് വിധിയില്‍ പറഞ്ഞു.

ഹാജരാക്കാന്‍ കഴിയാത്ത രേഖകളാണ് ആവശ്യപ്പെട്ടത്. വാഹനമുടമ ഇന്‍ഷ്വറന്‍സ് എടുത്തതും പ്രീമിയം അടച്ചതും ട്രക്ക് മോഷണത്തിന്റെ എഫ്.ഐ.ആര്‍ ഹാജരാക്കിയതും അംഗീകരിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനി വാഹനത്തിന്റെ ആര്‍.സി ഹാജരാക്കാത്തത് മാത്രം ചൂണ്ടിക്കാട്ടി ക്ളെയിം അപേക്ഷ തള്ളിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.