മങ്കിപോക്സ് : ആരോഗ്യമേഖല സജ്ജമെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം

മങ്കിപോക്സ് : ആരോഗ്യമേഖല സജ്ജമെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം

അബുദാബി: ലോകത്ത് വിവിധ രാജ്യങ്ങളില്‍ മങ്കിപോക്സ് വ്യാപകമാകുന്നത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയം. രാജ്യത്തെ ആരോഗ്യമേഖല സജ്ജമാണെന്നും സംശയാസ്പദമായുളള കേസുകള്‍ മുന്‍കൂട്ടി അന്വേഷിക്കുകയും അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

മങ്കിപോക്സ് സംബന്ധിച്ച് ജാഗ്രതവേണമെന്ന് നേരത്തെ അബുദബി ദുബായ് ആരോഗ്യമന്ത്രാലയങ്ങള്‍ എമിറേറ്റിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

 തുടക്കത്തിലെ രോഗം തിരിച്ചറിയുകയും തടയുകയും ചെയ്യുകയെന്നുളളതിന്‍റെ ആവശ്യകതയെ കുറിച്ച് പറഞ്ഞായിരുന്നു ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സർക്കുലർ. എമിറേറ്റിലെ നിരീക്ഷണത്തോത് ഉയർത്താനും നിർദ്ദേശമുണ്ട്. അബുദബിയിലെ ആരോഗ്യകേന്ദ്രങ്ങള്‍ക്കും സമാന നിർദ്ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.