ടോക്യോ: കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ ബിജെപി സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ളതാക്കി മാറ്റുകയും ചെയ്തെന്ന് തള്ളി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. ടോക്യോയില്‍ നടക്കുന്ന ദ്വിദിന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോഡി ജപ്പാനിലെത്തിയത്.
'കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് നാം നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവന ശേഷിയുള്ളതാക്കുകയും ചെയ്തു. വികസനത്തിന്റെ കരുത്തുറ്റ സ്തംഭമായി ജനാധിപത്യം വര്‍ത്തിക്കുകയാണ്.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാ പൗരന്മാരുടെയും ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കും വിധത്തില്‍ ആരെയും വിട്ടുപോകാത്ത തരത്തിലുള്ള അധികാരനിര്‍വഹണം സാധ്യമാക്കുന്നതുമായ സംവിധാനം നിലവില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ജനങ്ങള്‍ നയിക്കുന്ന സര്‍ക്കാരാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന്' മോഡി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.