ദാവോസ്: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ഈ നിലയ്ക്ക് തുടര്‍ന്നാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴിയൊരുക്കിയേക്കുമെന്ന് ധനകാര്യ വിദഗ്ധന്‍ ജോര്‍ജ് സോറോസ് മുന്നറിയിപ്പ് നല്‍കി. മാനവരാശി നിലനില്‍ക്കണമെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുദ്ധത്തില്‍ പരാജയപ്പെടണം. കലാവസ്ഥാ വ്യതിയാനവും പകര്‍ച്ചവ്യാധിയെ നേരിടുന്നതിലെ വീഴ്ച്ചകളും മാനവരാശിയുടെ നാശത്തിന് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്വിറ്റ്‌സര്‍ലാന്റില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ പ്രസംഗിക്കവേയാണ് ചൈനയെയും റഷ്യയെയും ആധാരമാക്കി ലോകത്തെ ഏകാധിപത്യ ഭരണ സംവിധാനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ വരാനിക്കുന്ന ഭവിഷത്തുകളെ അദ്ദേഹം വെളിപ്പെടുത്തിയത്.
ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴും സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ ലോകത്തെവിടെയും ആരോഹണത്തിലാണ്. അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളുടെ ആധിപത്യമാണിപ്പോള്‍. തുറന്ന സമൂഹങ്ങള്‍ ഉപരോധത്തിലുമാണ്. ഇന്ന് ചൈനയും റഷ്യയും തുറന്ന സമൂഹത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നു.
തുറന്ന ജനാധിപത്യ സംവിധാനവും ഇടുങ്ങിയ ഏകാധിപത്യം ഭരണ സംവിധാനവും തമ്മിലുള്ള യുദ്ധമാണ് ഉക്രെയ്‌നില്‍ നടക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന ബെയ്ജീംഗ് ഒളിമ്പിക്‌സിന്റെ സമയത്ത് തന്നെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് ഭരണാധികാരി ഷീ ചിന്‍ പിങും തമ്മിള്‍ ഉക്രെയ്ന്‍ അധിനിവേശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
''ആക്രമണം മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമായിരിക്കാം. മുഷ്യരാശിക്ക് അതിനെ അതിജീവിക്കാനാകില്ല. ഉക്രെയ്ന്‍ അധിനിവേശം ലക്ഷ്യത്തിലെത്തിക്കാന്‍ റഷ്യയ്ക്കിനിയുമായിട്ടില്ല. പരസ്പരവിരുദ്ധമായ രണ്ട് ഭരണസംവിധാനങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിലാണ് ലോകം കൂടുതലായി ഏര്‍പ്പെട്ടിരിക്കുന്നത്. ലോകത്തെ സാമ്പത്തികാവസ്ഥയെ തന്നെ ഇത് തകിടം മറിച്ചേക്കാം.'' ജോര്‍ജ് സോറോസ് പറഞ്ഞു.
യൂറോപ്പിന്റെ റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അമിതമായി തുടരുന്നു, പ്രധാനമായും മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പിന്തുടരുന്ന വാണിജ്യ നയങ്ങള്‍ കാരണം. ഗ്യാസ് വിതരണത്തിനായി റഷ്യയുമായി പ്രത്യേക കരാറുകള്‍ ഉണ്ടാക്കുകയും ചൈനയെ ജര്‍മ്മനിയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാക്കുകയും ചെയ്തു. അത് ജര്‍മ്മനിയെ യൂറോപ്പിലെ ഏറ്റവും മികച്ച സമ്പദ്വ്യവസ്ഥയാക്കി മാറ്റി. അതിപ്പോള്‍ വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.