ജനഗണമനയെപ്പോലെ വന്ദേമാതരത്തെയും ആദരിക്കണം: കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ജനഗണമനയെപ്പോലെ വന്ദേമാതരത്തെയും ആദരിക്കണം: കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ദേശീയഗാനമായ ജനഗണമനയ്ക്ക് നല്‍കുന്ന അതേ ആദരവ് വന്ദേമാതരത്തിനും നല്‍കണമെന്ന് ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാദ്ധ്യായ. ഇത് സംബന്ധിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും പൊതു വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളുടെ ചുമതലയുള്ള എന്‍.സി.ഇ.ആര്‍.ടിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി നവംബര്‍ ഒന്‍പതിന് പരിഗണിക്കും. ആറ് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

വന്ദേമാതരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദേശീയ നയം രൂപീകരിക്കണം. ജനഗണമനയും വന്ദേമാതരവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആലപിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.

ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതില്‍ ആക്ടിംങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, ജസ്റ്റിസ് സച്ചിന്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഒരു പബ്‌ളിസിറ്റി സ്റ്റണ്ടായാണ് ഞങ്ങള്‍ക്ക് തോന്നുന്നതെന്ന് കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.