സഭയില്‍ രക്തസാക്ഷിത്വം സാധാരണമാണ്; ചൈനീസ് കാര്‍ദ്ദിനാള്‍ സെന്‍

സഭയില്‍ രക്തസാക്ഷിത്വം സാധാരണമാണ്; ചൈനീസ് കാര്‍ദ്ദിനാള്‍ സെന്‍

ഹോങ്കോങ്: സഭയില്‍ രക്തസാക്ഷിത്വം സാധാരണമാണെന്നും നമ്മുടെ വിശ്വാസത്തിനായി വേദനയും പീഢനവും സഹിക്കേണ്ടിവരുമെന്നും ചൈനീസ് ഭരണകൂടത്തിന്റെ സഭാവിരുദ്ധ നിലപാടുകള്‍ക്ക് വിധേയനായി അറസ്റ്റ് ചെയ്യപ്പെട്ട കര്‍ദ്ദിനാള്‍ ജോസഫ് സെന്‍. ചൊവ്വാഴ്ച ഹോങ്കോങിലെ കോടതിയില്‍ ഹാജരായി ജാമ്യം നേടിയ ശേഷം ശേഷം തന്റെ മാതൃ രൂപതയായ ഹോങ്കോങ് രൂപത കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പിരിച്ചുവിടപ്പെട്ട സംഘടനയില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് ചൈനീസ് ഭരണകൂടം ചുമത്തിയ കുറ്റത്തില്‍ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ കര്‍ദിനാള്‍ സെന്നിന് കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് കത്തീഡ്രല്‍ പള്ളിയിലെത്തി അദ്ദേഹം വിശുദ്ധ കൂര്‍ബാന അര്‍പ്പിച്ചു. പീഡനം നേരിടുന്ന ചൈനയിലെ കത്തോലിക്കര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

ചൈനയുടെ ചില ഭാഗങ്ങളില്‍ കത്തോലിക്കര്‍ക്ക് ഇപ്പോഴും കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കര്‍ദിനാള്‍ സെന്‍ ചൂണ്ടിക്കാട്ടി. അവര്‍ക്ക് ഇപ്പോള്‍ സ്വാതന്ത്ര്യമില്ല. 18 വയസിന് താഴെയുള്ള കത്തോലിക്ക കുട്ടികള്‍ക്ക് ചൈനയിലെ ഒരു പൊതു കുര്‍ബാനയിലും പങ്കെടുക്കാന്‍ അനുവാദമില്ല. ഇതും കൂടാതെ പ്രാദേശിക അധികാരികള്‍ ചൈനയിലെ പിന്നോക്ക കത്തോലിക്കാ സമൂഹത്തെ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രസംഗത്തിലൊരിടത്തും കേസിനെക്കുറിച്ചോ അറസ്റ്റിനെ കുറിച്ചോ അദ്ദേഹം പരാമര്‍ശിച്ചില്ല.

മൂന്നിലേറെ വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുത്തു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും കര്‍ദിനാള്‍ കുര്‍ബാന തത്സമയം സംപ്രേഷണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ആയിരത്തിലേറെ പേരാണ് ലൈവ് സ്ട്രീമില്‍ വിശുദ്ധ കുര്‍ബാന കണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.