ഒരു കിലോമീറ്റര്‍ ഒറ്റക്കാലില്‍ ചാടി സ്‌കൂളിലെത്തുന്ന പത്തു വയസുകാരിക്ക് സഹായവുമായി നടന്‍ സോനു സൂദ്

 ഒരു  കിലോമീറ്റര്‍ ഒറ്റക്കാലില്‍  ചാടി സ്‌കൂളിലെത്തുന്ന പത്തു വയസുകാരിക്ക് സഹായവുമായി നടന്‍ സോനു സൂദ്

പാട്ന: ഒറ്റക്കാലില്‍ ഒരു കിലോമീറ്റര്‍ ചാടി സ്‌കൂളില്‍ എത്തുന്ന പത്തു വയസുകാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെ പെണ്‍കുട്ടിക്ക് സഹായ ഹസ്തവുമായി നടന്‍ സോനു സൂദ്.

ബീഹാറിലെ ജമുയി ജില്ലയില്‍ താമസിക്കുന്ന സീമ എന്ന പെണ്‍കുട്ടിയാണ് രണ്ടു വര്‍ഷം മുന്‍പ് ഒരപകടത്തില്‍ കാല്‍ നഷ്ടമായതിനെ തുടര്‍ന്ന് ഒറ്റക്കാലില്‍ സ്‌കൂളില്‍ എത്തുന്നത്.

കാല്‍ നഷ്ടമായെങ്കിലും പഠിക്കാനുള്ള അവളുടെ നിശ്ചയദാര്‍ഢ്യം ഏവരുടെയും പ്രശംസ നേടി. ഒരു കാലില്‍ ചാടി ചാടി സീമ സ്‌കൂളിലേക്കെത്തുന്ന വീഡിയോ കണ്ട ജുമായി ജില്ലാ മജിസ്‌ട്രേറ്റ് അവള്‍ക്ക് ഒരു മുച്ചക്ര വാഹനം സമ്മാനിച്ചിരുന്നു.

പെണ്‍കുട്ടിയുടെ ആത്മവിശ്വാസത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അഭിനന്ദിച്ചു. സീമയുടെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജ്യത്തെ എല്ലാ കുട്ടികളും മികച്ച വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് സോനു സൂദ് സീമയ്ക്ക് സഹായവുമായി എത്തിയത്. ഇനി സീമ ഒരു കാലില്‍ അല്ല രണ്ടു കാലുകള്‍ കൊണ്ടും ചാടി ആവേശത്തോടെ സ്‌കൂളില്‍ പോകും. സീമ രണ്ടുകാലുകളില്‍ നടക്കേണ്ട സമയമായെന്നും സോനു സൂദ് ട്വിറ്ററില്‍ കുറിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.