ബെയ്‌റൂട്ട്: ക്രിസ്ത്യന്‍ പിന്തുണയോടെയുള്ള രാഷ്ട്രീയ സംഖ്യത്തിന്റെ മുന്നേറ്റത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട തീവ്രവാദ ഭരണത്തിന് തിരിച്ചടി നേരിട്ട ലെബനനില്‍ സര്‍ക്കാര്‍ രൂപീകരണം കീറാമുട്ടിയാകും. സ്പീക്കര്‍, പ്രധാനമന്ത്രി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കാണ് ആദ്യം ആളുകളെ കണ്ടെത്തേണ്ടത്. 61 സീറ്റുള്ള ഷിയ മുസ്ലീം തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കും സഖ്യകക്ഷികൾക്കും നിലവില്‍ മുന്‍തൂക്കം കൂടുതലെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തത് തിരിച്ചടിയായിട്ടുണ്ട്. 13 സ്വതന്ത്രരുടെ പിന്തുണ നേടാനായാല്‍ ഹിസ്ബുള്ളയ്ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാകും.
സ്പീക്കറെ തെരഞ്ഞെടുക്കുക എന്നതാണ് ആദ്യഘട്ട പരീക്ഷണം. ക്രിസ്ത്യന്‍ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ലെബനീസ് സേന ശക്തമായ മുന്നേറ്റം നടത്തിയതോടെ ഹിസ്ബുള്ള പരുങ്ങലിയായി. സ്വതന്ത്രര്‍ ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല എന്നത് ലെബനീസ് സേനയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
അധികാര പങ്കിടല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലെബനന്‍ പാര്‍ലമെന്റില്‍ ഇത്തവണ ഒരു ക്രിസ്ത്യന്‍ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. പ്രധാനപ്പെട്ട ഏതു സ്ഥാനത്തേക്കാകും അതെന്ന കാര്യത്തിലെ ഇനി വ്യക്തത വരേണ്ടതുള്ളു. എന്നാല്‍, രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം ഉടന്‍ വേണ്ടെന്ന ഉപദേശവും വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നു.
18ന് നടന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണയേക്കാള്‍ 10 സീറ്റിന്റെ കുറവാണ് ഹിസ്ബുള്ള നേതൃത്വം നൽകിയ ഭരണകക്ഷിക്കു ഉണ്ടായത്. സഖ്യകക്ഷികളാകട്ടെ കനത്ത പരാജയം നേരിട്ടു. ക്രിസ്ത്യന്‍ വിരുധ ഗ്രൂപ്പുകള്‍ക്ക് മേല്‍ ജനവിരുധ വികാരം അഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ക്രിസ്ത്യന്‍ ലെബനീസ് സേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ക്രിസ്ത്യന്‍ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ലെബനീസ് ഫോഴ്‌സിന് 19 സീറ്റുകള്‍ ലഭിച്ചതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 15 ല്‍ സീറ്റുകളായിരുന്നു ലെബനീസ് സേനയ്ക്ക് ഉണ്ടായിരുന്നത്. ഫ്രീ പാട്രിയോട്ടിക് മൂവ്മെന്റിനേക്കാള്‍ രണ്ട് സീറ്റ് കൂടുതല്‍ ലഭിച്ചതോടെ ലെബനീസ് സേന ഏറ്റവും വലിയ ഒറ്റകക്ഷിയായി.
തുടര്‍ച്ചയായ സാമ്പത്തിക തകര്‍ച്ചയും കുതിച്ചുയരുന്ന ദാരിദ്ര്യവും മൂലം തകര്‍ന്ന രാജ്യത്ത് ഒരു മാറ്റത്തെയാണ് ഫലം സൂചിപ്പിക്കുന്നത്. സഖ്യകക്ഷികള്‍ക്കിടയില്‍ വലിയ തോതില്‍ ധ്രൂവീകരണം പ്രകടമായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റം നടത്തിയതോടെ ഭരണകക്ഷി തകര്‍ന്നടിഞ്ഞു.
128 അംഗ നിയമസഭയില്‍ ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 61 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. കേവല ഭൂരിപക്ഷത്തിന് 65 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹിസ്ബുള്ളയ്ക്ക് 71 സീറ്റ് ഉണ്ടായിരുന്നു. മത്സരിച്ച 13 ഹിസ്ബുള്ള സ്ഥാനാര്‍ത്ഥികളും ജയിച്ചെങ്കിലും സംഖ്യകക്ഷികള്‍ക്ക് വലിയ തിരിച്ചടിയുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.