ദുബായില്‍ ഇന്ന് മുതല്‍ സൂപ്പർ സെയിൽ; 90 ശതമാനം വരെ കിഴിവ്

ദുബായില്‍ ഇന്ന് മുതല്‍ സൂപ്പർ സെയിൽ; 90 ശതമാനം വരെ കിഴിവ്

ദുബായ്: മൂന്ന് ദിവസത്തെ സൂപ്പർ സെയിലിന് ഇന്ന് ദുബായില്‍ തുടക്കമാകും. മെയ് 27 മുതല്‍ 29 വരെയാണ് ഫാഷന്‍, ഇലക്ട്രോണിക്സ്, സൗന്ദര്യവസ്തുക്കള്‍,മറ്റ് ഇനങ്ങള്‍ എന്നിവയ്ക്ക് 90 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുളളത്.

100 ലധികം പ്രീമിയം ബ്രാന്‍ഡ് സ്റ്റോറുകളില്‍ നിന്ന് ഷോപ്പർമാർക്ക് തിരഞ്ഞെടുക്കാമെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ലല്‍ എസ്റ്റാബ്ലിഷ്മെന്‍റ് അറിയിച്ചു.
മാള്‍ ഓഫ് ദ എമിറേറ്റ്സ്, ദേര സിറ്റി സെന്‍റർ, മിർദിഫ് സിറ്റി സെന്‍റർ, അല്‍ ഷിന്‍റഗ സിറ്റി സെന്‍റർ,മെയ്സം സിറ്റി സെന്‍റർ, അല്‍ ബർഷ മൈ സിറ്റി സെന്‍റർ,ദുബായ് മാള്‍, മറീന മാള്‍, ഹില്‍സ് മാള്‍, ഫെസ്റ്റിവല്‍ സിറ്റി മാള്‍, മെർകാറ്റോ, ഔട്ട്ലെറ്റ് വില്ലേജ്, സിറ്റി വാക്ക്, ഇബ്ന്‍ ബത്തൂത്ത, നഖീല്‍ മാള്‍, ദ പോയിന്‍റെ, ഡ്രാഗണ്‍ മാർട്ട് 1, 2, ഡി ഐഎഫ്സിയിലെ ഗ്രേറ്റ് അവന്യൂ തുടങ്ങിയ മാളുകളാണ് സൂപ്പർ സെയിലില്‍ പങ്കെടുക്കുന്നത്. 

ഷറഫ് ഡിജി 55 ശതമാനം വരെ വിലക്കിഴിവാണ് ഈ മൂന്ന് ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മറ്റ് ഓഫറുകളും നല‍്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.