പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ ബോട്ട് അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിംബര്‍ലിയിലെ ഹൊറിസോണ്ടല്‍ ഫാള്‍സിലാണ് കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്.
നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് തകരാറിലാവുകയും തുടര്‍ന്ന് മറിയുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 26 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ മുതലകള്‍ നിറഞ്ഞ വെള്ളത്തിലേക്ക് തെറിച്ചുവീണതായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ പോലീസിന്റെ റീജണല്‍ കമാന്‍ഡര്‍ ബ്രാഡ് സോറെല്‍ പറഞ്ഞു.
ബോട്ട് അപകടത്തില്‍ പരിക്കേറ്റവരെ ബ്രൂമില്‍ എത്തിച്ചപ്പോള്‍
സമുദ്ര പ്രതിഭാസമായി വിശേഷിപ്പിക്കപ്പെടുന്ന ഹൊറിസോണ്ടല്‍ ഫാള്‍സ് ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. രണ്ട് ഇടുങ്ങിയ മലയിടുക്കിലൂടെയുള്ള ശക്തമായ വേലിയേറ്റത്തിലൂടെ ജെറ്റ് ബോട്ടുകള്‍ പാഞ്ഞുപോകുന്നത് ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഈ ഭാഗത്ത് വെള്ളത്തിന് ശക്തമായ ഒഴുക്കാണുള്ളത്. ബോട്ട് നിയന്ത്രിക്കുന്നത് അതീവ ദുഷ്‌കരവും.
രക്ഷാപ്രവര്‍ത്തകര്‍ സീപ്ലെയിനുകളില്‍ എത്തിയാണ് അപകടത്തില്‍പെട്ടവരെ രക്ഷിച്ചത്. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ സംഭവസ്ഥലത്ത് നാല് വിമാനങ്ങളിലായി ആറ് ഡോക്ടര്‍മാരെയും ആറ് നഴ്സുമാരെയും എത്തിച്ചിരുന്നു.
പരുക്കേവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉച്ചയോടെ ബ്രൂം നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ചു. അതില്‍ ഗുരുതരമായി പരിക്കേറ്റ 12 പേര്‍ റോയല്‍ പെര്‍ത്ത് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ പോലീസും ഓസ്ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റിയും അറിയിച്ചു.
ബ്രൂം ആസ്ഥാനമായുള്ള ടൂറിസം കമ്പനിയായ ഹൊറിസോണ്ടല്‍ ഫാള്‍സ് സീപ്ലെയിന്‍ അഡ്വഞ്ചേഴ്സ് ആണ് ബോട്ട് സര്‍വീസ് പ്രവര്‍ത്തിപ്പിക്കുന്നത്. അപകടത്തില്‍പെട്ട ഫാള്‍സ് എക്‌സ്പ്രസ് ബോട്ടിന് നിരോധനം ഏര്‍പ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.