ചെന്നൈ: ആചാരത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ചാട്ടവാര്‍ അടി. തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ നാരൈകിണര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ നടന്ന മതപരമായ ചടങ്ങിലാണ് സ്ത്രീകളെ പരസ്യമായി ചാട്ടവാര്‍ കൊണ്ട് അടിച്ചത്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹക മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
പ്രേതബാധ ഉണ്ടെന്നും ദുര്‍മന്ത്രവാദത്തിന് ഇരയായെന്നും സംശയിക്കുന്ന സ്ത്രീകളെയാണ് പുരോഹിതന്‍ ചാട്ടവാര്‍ കൊണ്ട് അടിച്ചതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. കറുത്ത വസ്ത്രമണിഞ്ഞ് പ്രത്യേക വേഷം ധരിച്ച പുരോഹിതന്‍ സ്ത്രീകളെ ചാട്ടവാര്‍ കൊണ്ടും മുറം കൊണ്ടും മര്‍ദിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തു ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
സ്ത്രീകള്‍ ഓരോരുത്തരായി കൈകൂപ്പിയെത്തി പുരോഹിതനില്‍ നിന്ന് അടിയേറ്റ് വാങ്ങുന്നതും ഓരോരുത്തരെയും മര്‍ദിക്കുമ്പോള്‍ നാട്ടുകാര്‍ ഹര്‍ഷാരവം മുഴക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 20 വര്‍ഷത്തിന് ശേഷമാണ് വരദരാജപെരുമാള്‍ ചെല്ലി അമ്മന്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 20 വര്‍ഷമായി ചടങ്ങ് നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ സമീപത്തെ 18ഓളം ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ 29 മുതല്‍ മെയ് 30 വരെ നീണ്ടു നില്‍ക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.