യുഎഇ നിവാസികള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോട് പ്രിയം കൂടുന്നുവെന്ന് സർവ്വെ റിപ്പോർട്ട്

യുഎഇ നിവാസികള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോട് പ്രിയം കൂടുന്നുവെന്ന് സർവ്വെ റിപ്പോർട്ട്

യുഎഇ: യുഎഇയില്‍ താമസിക്കുന്നവരില്‍ ഇലക്ട്രിക് വാഹനങ്ങളോടുളള പ്രിയമുളളവരുടെ എണ്ണം കൂടുന്നുവെന്ന് സർവ്വെ റിപ്പോർട്ട്. ഔഡി അബുദബി നടത്തിയ സർവ്വെ പ്രകാരം യുഎഇയിലെ 52 ശതമാനം പേരും ഹൈബ്രിഡ് അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആലോചിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. 

സർവ്വെയില്‍ പങ്കെടുത്ത നാലില്‍ ഒരാള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണെന്നും സർവ്വെ ഫലം പറയുന്നു. 1000 പേരിലാണ് സർവ്വെ നടത്തിയത്. ഇന്ധന വില വർദ്ധിക്കുന്നതും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് സർവ്വെ നടത്തിയ ഔഡി അബുദബിയുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.