ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. കഠ്‍വയ്ക്കു സമീപം രാവിലെ ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു.
ഡ്രോണിനകത്ത് ആയുധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര അതിര്‍ത്തി കടന്നാണ് ഡ്രോണ്‍ എത്തിയത്. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് പുലര്‍ച്ചെയോടെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ കണ്ടെത്തിയത്.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ മൂന്ന് പൊതികളില്‍ ലഹരി മരുന്നാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്തിമ സ്ഥിരീകരണം പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. നേരത്തെ പാകിസ്ഥാനില്‍ നിന്ന് വലിയ തോതില്‍ ആയുധം, ലഹരി കടത്തുകള്‍ക്കായി വലിയ തോതില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്.
രാജ്ഭാഗ് പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന പ്രദേശമാണിത്. മേഖലയിലേക്ക് അന്വേഷണ സംഘത്തെ അയച്ചതായും പ്രദേശത്തെ ഡ്രോണ്‍ സാന്നിധ്യം അടിക്കടി ഉണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് വക്താവ് അറിയിച്ചു. സൈന്യം പരിശോധന കടുപ്പിച്ചതോടെ ജമ്മു കശ്മീരില്‍ ഭീകരര്‍ ആയുധങ്ങളെത്തിക്കാന്‍ പുതിയ രീതികള്‍ അവലംബിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതിര്‍ത്തി കടന്ന് സുരക്ഷിതമായി ആയുധങ്ങള്‍ കൊണ്ടുവരാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സാധ്യത ഉണ്ട് എന്ന് രഹസ്യ വിവരമുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൂഞ്ചില്‍ നിന്ന് ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നു. 44 കിലോ ലഹരി മരുന്നാണ് സൈന്യവും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.