ലോകത്തെ ആദ്യ പ്രകൃതിദത്ത പ്രീ സ്‌കൂള്‍ ന്യൂസിലാന്‍ഡില്‍ അടുത്ത മാസം തുറക്കും

ലോകത്തെ ആദ്യ പ്രകൃതിദത്ത പ്രീ സ്‌കൂള്‍ ന്യൂസിലാന്‍ഡില്‍ അടുത്ത മാസം തുറക്കും

ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡില്‍ മനുരേവയില്‍ ലോകത്തെ ആദ്യ പ്രകൃതിദത്ത പ്രീ സ്‌കൂള്‍ അടുത്ത മാസം തുറക്കും. മരക്കഷണങ്ങളും ഇലകളും ഉപയോഗിച്ച് നിര്‍മിച്ച പ്രകൃതി കെട്ടിടം മനുരേവയിലെ ഹില്‍ പാര്‍ക്കില്‍ ആയിരം ചതുരശ്ര മീറ്ററിലാണ് നിലകൊള്ളുന്നത്. പ്രകൃതിയെ ഒരുതരത്തിലും 'നോവിക്കാതെ' ഇവിടെ പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് ആകാംക്ഷയും ജിജ്ഞാസയും നല്‍കും വിധമാണ് കെട്ടിടം തയാറാക്കിയിരിക്കുന്നതെന്ന് സ്ഥാപകന്‍ ഡോ. ഡാരിയസ് സിംഗ് പറഞ്ഞു.

ഇലയുടെ ആകൃതിയിലാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന. വൈദ്യുതിക്കായി സോളാര്‍ പാനലുകള്‍ ഉപയോഗിക്കും. ഭൂമി കുഴിക്കാതെ മഴവെള്ളം ശേഖരിച്ച് ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പ്രകൃതിദത്ത മഴവെള്ള സംഭരണിയും നിര്‍മിച്ചിട്ടുണ്ട്. പ്രകൃതിദത്ത വനപാതയിലൂടെ വേണം സ്‌കൂളിലേക്ക് എത്താന്‍. പാതകളില്‍ ഇരുപതോളം കല്‍ശില്‍പ്പങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ മനസില്‍ ജിജ്ഞാസയും കൗതുകവും ജനിപ്പിക്കാന്‍ ഇത് ഉപകരിക്കും.



2019 ലാണ് ഫോറസ്റ്റ് പ്രീ സ്‌കൂളിന്റെ നിര്‍മാണം ആരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തികള്‍ പലഘട്ടങ്ങളില്‍ നിലച്ചു. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് തുറക്കുന്നതിനുള്ള ഘട്ടത്തിലാണ്. പ്രകൃതിയെ ശരിയായ രീതിയില്‍ ഉപയോഗിക്കുക എന്ന ആശയം ഫലപ്രദമായി നിര്‍മാണത്തില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'പ്രകൃതിയില്‍ നിന്ന് പഠിക്കുക' എന്ന ആശയമാണ് ഡോ. ഡാരിയസ് സിംഗ് പ്രചരിപ്പിക്കുന്നത്. തദ്ദേശീയ വന മേഖലകള്‍ ഏറെയുണ്ടായിരുന്ന ഓക്ലന്‍ഡില്‍ ഇപ്പോള്‍ ആറ് വനങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. സംരക്ഷിക്കാനായില്ലെങ്കില്‍ അതും ഭാവിയില്‍ ഇല്ലാതാകും. സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും നിറവേറ്റുകയെന്ന ദൗത്യമാണ് ഇത്തരമൊരു ആശയത്തിലെത്തിച്ചതെന്നും ഡോ. ഡാരിയസ് സിംഗ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.